---
title: "തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുൻവശം തുറന്നുകിടക്കുന്ന വൈദ്യുത വയറുകൾ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു"
english_title: "Taliparamba Taluk Office Open Electric Wires Public Danger"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391138/taliparamba-taluk-office-open-electric-wires-danger"
published_at: "2026-11-11T11:54:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af40a19825eb_1000987348.jpg"
keywords: ["Taliparamba", "Taluk Office", "Electric Wires", "Public Safety", "Kannur"]
---

# തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുൻവശം തുറന്നുകിടക്കുന്ന വൈദ്യുത വയറുകൾ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു

> **Lead Summary:** **തളിപ്പറമ്പ്: **താലൂക്ക് ഓഫീസിന് മുൻവശം പൊതുജനങ്ങൾക്ക് ഭീഷണിയായി വൈദ്യുത വയറുകൾ തുറന്നുകിടക്കുന്നത് ആശങ്കയാകുന്നു. നഗരസഭയുടെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച മൂന്ന് തൂണുകളിലാണ് സുരക്ഷാ സംവിധാനങ്ങൾ തകരാറിലായ നിലയിൽ കാണപ്പെടുന്നത്.

## Article Content

**തളിപ്പറമ്പ്: **താലൂക്ക് ഓഫീസിന് മുൻവശം പൊതുജനങ്ങൾക്ക് ഭീഷണിയായി വൈദ്യുത വയറുകൾ തുറന്നുകിടക്കുന്നത് ആശങ്കയാകുന്നു. നഗരസഭയുടെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച മൂന്ന് തൂണുകളിലാണ് സുരക്ഷാ സംവിധാനങ്ങൾ തകരാറിലായ നിലയിൽ കാണപ്പെടുന്നത്.

തൂണിനുള്ളിലെ വൈദ്യുത കണക്ഷനുകൾ പുറത്തേക്ക് കാണുന്ന തരത്തിൽ തുറന്നുകിടക്കുകയും വയറുകൾ സമീപത്തെ ഇരുമ്പ് കൈവരിയിൽ തട്ടിനിൽക്കുകയും ചെയ്യുന്നുണ്ട്. ചിത്രത്തിൽ ചുവപ്പ് വട്ടമിട്ട് കാണിച്ച ഭാഗങ്ങളിൽ വയറുകളുടെ അറ്റങ്ങൾ സുരക്ഷിതമായി മറയ്ക്കാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.

കുട്ടികളടക്കം ദിവസവും നൂറുകണക്കിന് ആളുകൾ കടന്നുപോകുന്ന തിരക്കേറിയ സ്ഥലമാണിത്. അശ്രദ്ധ മൂലം വൈദ്യുതാഘാതമോ മറ്റ് അപകടങ്ങളോ സംഭവിക്കുന്നതിന് മുമ്പ് അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിനായി സ്ഥാപിച്ച സംവിധാനങ്ങൾ തന്നെ ജനങ്ങൾക്ക് അപകടഭീഷണിയാകരുത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി പരിശോധന നടത്തി വൈദ്യുത കണക്ഷനുകൾ സുരക്ഷിതമാക്കണമെന്നും തൂണുകളിലെ തകരാറുകൾ പരിഹരിക്കണമെന്നും ആവശ്യമുയരുന്നു.

അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിന് പകരം, അപകടം ഒഴിവാക്കാൻ ഇപ്പോഴെങ്കിലും അധികാരികൾ കണ്ണുതുറക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391138/taliparamba-taluk-office-open-electric-wires-danger)