---
title: "പോളണ്ടിലേക്ക് ജോലി വാഗ്ദാനം നൽകി 4 ലക്ഷത്തിലധികം രൂപ തട്ടി; രണ്ടു പേർക്കെതിരെ കേസ്"
english_title: "Irikkur Poland Job Visa Fraud Case Two Booked"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391204/irikkur-poland-job-visa-fraud-case"
published_at: "2026-11-11T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4720c7217f_1000187504.jpg"
keywords: ["Irikkur", "Poland Job Fraud", "Visa Fraud", "Kannur Police", "Job Scam"]
---

# പോളണ്ടിലേക്ക് ജോലി വാഗ്ദാനം നൽകി 4 ലക്ഷത്തിലധികം രൂപ തട്ടി; രണ്ടു പേർക്കെതിരെ കേസ്

> **Lead Summary:** *ഇരിക്കൂർ:* പോളണ്ടിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 4,08,240 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം രണ്ടു പേർക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തു.

## Article Content

*ഇരിക്കൂർ:* പോളണ്ടിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 4,08,240 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം രണ്ടു പേർക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തു.

കല്യാട് ഊരത്തൂർ കൊശവൻ വയലിലെ ഒ.എം. നവനീതിന്റെ പരാതിയിലാണ് കോഴിക്കോട് ഫ്ലീഗൻ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം നടത്തുന്ന കോഴിക്കോട് കുംബ്ര പുഷ്പഗിരിയിലെ മാവേലി മണ്ണിൽ ഹൗസിൽ ജയ്‌നെറ്റ് ചാക്കോ, ജെയിൻ ചാക്കോ എന്നിവർക്കെതിരെ കേസെടുത്തത്.

പോളണ്ടിലെ കറ്റോ വൈസിലുള്ള വെയർഹൗസിൽ ജോലി അവസരമുണ്ടെന്ന് പരസ്യം നൽകിയ പ്രതികൾ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം വാഗ്ദാനം നൽകിയാണ് പരാതിക്കാരനെ വിശ്വസിപ്പിച്ചത്. ആറുമാസം കൊണ്ട് പോളിഷ് ഭാഷ പഠിപ്പിക്കണമെന്നും പറഞ്ഞു.

2026 ജനുവരി 8 മുതൽ മെയ് വരെ പല തവണകളായി 4,08,240 രൂപ കൈക്കലാക്കി പിന്നീട് വിസയോ നൽകിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391204/irikkur-poland-job-visa-fraud-case)