---
title: "ഉപജില്ലാ കലോത്സവത്തിൽ തളിപ്പറമ്പ് ഗവ. മാപ്പിള യു.പി.ക്ക് മികച്ച നേട്ടം"
english_title: "Taliparamba Govt Mappila UP School Sub District Kalolsavam First Runner Up"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391216/taliparamba-govt-mappila-up-school-kalolsavam-achievement"
published_at: "2026-11-11T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4861a14864_1000988425.jpg"
keywords: ["Taliparamba", "Kalolsavam", "Mappila UP School", "Sub District", "Arabic"]
---

# ഉപജില്ലാ കലോത്സവത്തിൽ തളിപ്പറമ്പ് ഗവ. മാപ്പിള യു.പി.ക്ക് മികച്ച നേട്ടം

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി. അറബിക് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കിയ ഗവ. മാപ്പിള യു.പി. സ്കൂൾ കുട്ടികളും അധ്യാപകരും പി.ടി.എ.യുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി. അറബിക് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കിയ ഗവ. മാപ്പിള യു.പി. സ്കൂൾ കുട്ടികളും അധ്യാപകരും പി.ടി.എ.യുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

പ്രധാന അധ്യാപകൻ കെ.വി. മെസ്മർ, പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് സുഹൈൽ, മദർ പി.ടി.എ. പ്രസിഡണ്ട് ടി. സഫൂറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. മികച്ച നേട്ടം കൈവരിച്ച കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391216/taliparamba-govt-mappila-up-school-kalolsavam-achievement)