---
title: "തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ്: ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നടന്നു"
english_title: "Taliparamba Investment and Innovation Meet Logo Launch Website"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391224/taliparamba-investment-innovation-meet-logo-website-launch"
published_at: "2026-11-11T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af49cc4c8515_1000988635.jpg"
keywords: ["Taliparamba", "Investment Meet", "Innovation Meet", "AP Anilkumar", "TK Govindan Master"]
---

# തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ്: ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നടന്നു

> **Lead Summary:** *തളിപ്പറമ്പ്:* മാറ്റത്തിന്റെ പുതുവഴികളിലൂടെ തളിപ്പറമ്പിനെ നയിക്കാൻ ലക്ഷ്യമിട്ട് 2027 ജനുവരി 9-ന് സംഘടിപ്പിക്കുന്ന 'ഇൻവെസ്റ്റ്‌മെന്റ് & ഇന്നൊവേഷൻ മീറ്റിന്റെ' ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗും നടന്നു. തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

*തളിപ്പറമ്പ്:* മാറ്റത്തിന്റെ പുതുവഴികളിലൂടെ തളിപ്പറമ്പിനെ നയിക്കാൻ ലക്ഷ്യമിട്ട് 2027 ജനുവരി 9-ന് സംഘടിപ്പിക്കുന്ന 'ഇൻവെസ്റ്റ്‌മെന്റ് & ഇന്നൊവേഷൻ മീറ്റിന്റെ' ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗും നടന്നു. തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. മുഖ്യമന്ത്രിയും മന്ത്രിമാരും വ്യവസായ പ്രമുഖരും അണിനിരക്കുന്ന സംഗമത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ വിഷ്ണുരാജ് പി. (ഐ.എ.എസ്) ചടങ്ങിൽ വിശദീകരിച്ചു.

തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ പി.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വടക്കേടം, മാർക്കറ്റ്ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, വ്യാപാരി മർച്ചന്റ് അസോസിയേഷൻ തളിപ്പറമ്പ് മേഖല പ്രസിഡന്റ് കെ.എസ്. റിയാസ്, ചേമ്പർ പ്രസിഡന്റ് അബ്ദുൽ ഖാദർ സി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിപ്പറമ്പ് വ്യവസായ ഓഫീസർ ലെനീഷ് സ്വാഗതവും ആർ.ഡി.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ശിവപ്രസാദ് എസ്. നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391224/taliparamba-investment-innovation-meet-logo-website-launch)