---
title: "ഉപജില്ലാ കലോത്സവം ഹരിതചട്ടം പാലിച്ച്; ഓലക്കൊട്ടകൾ ഒരുക്കി ആന്തൂർ നഗരസഭ ഹരിതകർമ്മസേന"
english_title: "Morazha Sub District Kalolsavam Green Protocol Olakotta Haritha Karma Sena"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391226/morazha-kalolsavam-green-protocol-olakotta-haritha-karma-sena"
published_at: "2026-11-11T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af49db7bbd1a_1000988718.jpg"
keywords: ["Morazha", "Kalolsavam", "Haritha Karma Sena", "Green Protocol", "Anthoor Municipality"]
---

# ഉപജില്ലാ കലോത്സവം ഹരിതചട്ടം പാലിച്ച്; ഓലക്കൊട്ടകൾ ഒരുക്കി ആന്തൂർ നഗരസഭ ഹരിതകർമ്മസേന

> **Lead Summary:** **മോറാഴ: **തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം ഹരിതചട്ടങ്ങൾ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി ആന്തൂർ നഗരസഭയുടെ ഹരിതകർമ്മസേന ഓലക്കൊട്ടകൾ ഒരുക്കി.

## Article Content

**മോറാഴ: **തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം ഹരിതചട്ടങ്ങൾ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി ആന്തൂർ നഗരസഭയുടെ ഹരിതകർമ്മസേന ഓലക്കൊട്ടകൾ ഒരുക്കി.

മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര വേളയിൽ ചെയർപേഴ്സൺ വി. സതീദേവി ഹരിതകർമ്മസേന അംഗങ്ങളിൽ നിന്ന് ഓലക്കൊട്ടകൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.

കലോത്സവ വേദിയും പരിസരവും ശുചിത്വമുള്ളതാക്കി നിലനിർത്തുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പരമ്പരാഗതമായ ഓലക്കൊട്ടകൾ ഉപയോഗിക്കുന്നത്. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഒരുക്കിയ ഈ പരിസ്ഥിതി സൗഹൃദ കലോത്സവം എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് കൂടിയായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391226/morazha-kalolsavam-green-protocol-olakotta-haritha-karma-sena)