---
title: "പള്ളിക്കുന്നിൽ മില്ലുടമയുടെ മരണം; പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്"
english_title: "Pallikunnu Mill Owner Sumesh Death Culpable Homicide Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391296/pallikunnu-mill-owner-sumesh-death-culpable-homicide-case"
published_at: "2026-11-12T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af56816999e6_1000989756.jpg"
keywords: ["Pallikunnu", "Kannur", "Sumesh", "Culpable Homicide", "Postmortem"]
---

# പള്ളിക്കുന്നിൽ മില്ലുടമയുടെ മരണം; പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്

> **Lead Summary:** **കണ്ണൂർ: **പള്ളിക്കുന്നിലെ മില്ലുടമ സുമേഷൻ തലക്ക് അടിയേറ്റതിനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

## Article Content

**കണ്ണൂർ: **പള്ളിക്കുന്നിലെ മില്ലുടമ സുമേഷൻ തലക്ക് അടിയേറ്റതിനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

തലക്ക് അടിയേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഞായറാഴ്ച വൈകിട്ട് വിവാഹ സൽക്കാരത്തിനിടെയുണ്ടായ അടിപിടിയിലാണ് സുമേഷന് തലക്ക് പരിക്കേറ്റത്.

ഒളിവിലുള്ള പ്രതികൾക്കായി എ.സി.പി എം.പി. ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391296/pallikunnu-mill-owner-sumesh-death-culpable-homicide-case)