---
title: "വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷ ടൈംടേബിൾ ക്രമീകരിക്കണം; കെ.എ.ടി.എഫ് തളിപ്പറമ്പ നോർത്ത് ഉപജില്ല സമ്മേളനം"
english_title: "KATF Taliparamba North Sub District Conference Friday Exam Timetable Demand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391341/katf-taliparamba-north-conference-friday-exam-timetable-demand"
published_at: "2026-11-12T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5bd265781f_1000990618.jpg"
keywords: ["KATF", "Taliparamba", "Arabic Teachers", "Exam Timetable", "Friday"]
---

# വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷ ടൈംടേബിൾ ക്രമീകരിക്കണം; കെ.എ.ടി.എഫ് തളിപ്പറമ്പ നോർത്ത് ഉപജില്ല സമ്മേളനം

> **Lead Summary:** തളിപ്പറമ്പ്: വിശ്വാസികൾക്ക് പ്രയാസമാകാത്ത വിധത്തിൽ വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷകളുടെ ടൈംടേബിൾ ക്രമീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) തളിപ്പറമ്പ നോർത്ത് ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

തളിപ്പറമ്പ്: വിശ്വാസികൾക്ക് പ്രയാസമാകാത്ത വിധത്തിൽ വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷകളുടെ ടൈംടേബിൾ ക്രമീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) തളിപ്പറമ്പ നോർത്ത് ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡന്റ് അബ്ദുൽ അസീസ് മാസ്റ്റർ കെ.പിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭാ ചെയർമാൻ പി.കെ. സുബൈർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന ട്രഷറർ എ.പി. ബഷീർ മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തി.

ആർ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ മാസ്റ്റർ മുക്കോല, ജില്ലാ ജനറൽ സെക്രട്ടറി ശിഹാബ് മാസ്റ്റർ എസ്.എച്ച്, ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് സെക്രട്ടറി അബൂബക്കർ റഷീദ്, ഫാത്തിമ ടീച്ചർ, വനിതാ വിംഗ് സംസ്ഥാന ജനറൽ കൺവീനർ സൈനബ ടീച്ചർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സിറാജുദ്ദീൻ മാസ്റ്റർ കെ, മുഹമ്മദ് അജ്മൽ മാസ്റ്റർ എം, എ.ടി.സി സെക്രട്ടറി ഹസൈനാർ മാസ്റ്റർ സി.എ, മുഹമ്മദ് ഷാഫി മാസ്റ്റർ ടി.കെ എന്നിവർ പ്രസംഗിച്ചു.

അബ്ദുൾ റഷീദ് മാസ്റ്റർ സി സ്വാഗതവും ഫസ്‌ലുർറഹ്‌മാൻ പി.വി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ

പ്രസിഡന്റ്: അബ്ദുൽ അസീസ് കെ.പി, പന്നിയൂർ

സീനിയർ വൈസ് പ്രസിഡന്റ്: ഹസൻ കുഞ്ഞി സി, തിരുവട്ടൂർ

വൈസ് പ്രസിഡന്റുമാർ: മൊയ്തീൻകുട്ടി ടാഗോർ, നസീം കെ, തടിക്കടവ്, ഷീമ സൂസി വില്യം, കരിമ്പം, മുഹമ്മദ് കുഞ്ഞി വി.വി, സീതി സാഹിബ്, ഷാഫി ടി.കെ, അരിയിൽ

ജനറൽ സെക്രട്ടറി: അബ്ദുൽ റഷീദ് സി, കുപ്പം

സെക്രട്ടറിമാർ: അഷ്കർ അലി പി.വി, കുറ്റ്യേരി, മൂസ പി.എം, അക്കിപ്പറമ്പ്, അബ്ദുൽ റസാഖ് എം, പൂണങ്കോട്, ഫസലുറഹ്‌മാൻ പി.വി, നടുവിൽ, ഉമ്മർ കുട്ടി കെ, കുറ്റിക്കോൽ

ട്രഷറർ: സൈബുന്നിസ സി.ടി, പാച്ചേനി

വനിതാ വിംഗ്

ചെയർപേഴ്സൺ: സയനാസ് ബീവി, വായാട്ടുപറമ്പ്

കൺവീനർ: സമീറ ടി, കരിപ്പാൽ

ട്രഷറർ: ഷക്കീറ കെ.പി, കുപ്പം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391341/katf-taliparamba-north-conference-friday-exam-timetable-demand)