---
title: "ഉദ്ഘാടനം കഴിഞ്ഞിട്ടും സംരക്ഷണമില്ല: സ്കൂൾ കെട്ടിടം കാടിന്റെ പിടിയിൽ, അനാസ്ഥക്കെതിരെ പ്രതിഷേധം"
english_title: "Pariyaram School Building Overgrown Lack of Maintenance Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391616/pariyaram-school-building-overgrown-protest-maintenance"
published_at: "2026-11-14T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af82ec6a9416_1000994915.jpg"
keywords: ["Pariyaram", "School", "Building", "Protest", "Maintenance"]
---

# ഉദ്ഘാടനം കഴിഞ്ഞിട്ടും സംരക്ഷണമില്ല: സ്കൂൾ കെട്ടിടം കാടിന്റെ പിടിയിൽ, അനാസ്ഥക്കെതിരെ പ്രതിഷേധം

> **Lead Summary:** **പരിയാരം: **തൊണ്ടന്നൂരിലെ കെ.കെ.എൻ. പരിയാരം സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം കാടുകയറി നശിക്കുന്നതായി വ്യാപക പരാതി. കെട്ടിടത്തിന്റെ പരിസരമാകെ കാടുകളും പാഴ്മരങ്ങളും വളർന്നുപടർന്ന് കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാഹചര്യമാണുള്ളത്.

## Article Content

**പരിയാരം: **തൊണ്ടന്നൂരിലെ കെ.കെ.എൻ. പരിയാരം സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം കാടുകയറി നശിക്കുന്നതായി വ്യാപക പരാതി. കെട്ടിടത്തിന്റെ പരിസരമാകെ കാടുകളും പാഴ്മരങ്ങളും വളർന്നുപടർന്ന് കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാഹചര്യമാണുള്ളത്.

ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ചതും കഴിഞ്ഞ സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ ഉദ്ഘാടനം ചെയ്തതുമായ പുതിയ കെട്ടിടത്തിന്റെ പരിസരം വൃത്തിയാക്കി സംരക്ഷിക്കുന്നതിനോ, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ സ്കൂൾ പി.ടി.എ. കമ്മിറ്റി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കേണ്ടവർ തന്നെ ഇക്കാര്യത്തിൽ തിരിഞ്ഞുനോക്കാതെ അനാസ്ഥ കാണിക്കുന്നത് രക്ഷിതാക്കളിലും നാട്ടുകാരിലും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പൊതുപണം ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം കാടുകയറി നശിപ്പിക്കാൻ അനുവദിക്കാതെ അടിയന്തരമായി പരിസരം വൃത്തിയാക്കി കെട്ടിടം സംരക്ഷിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതരും സ്കൂൾ പി.ടി.എ. കമ്മിറ്റിയും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391616/pariyaram-school-building-overgrown-protest-maintenance)