---
title: "തളിപ്പറമ്പിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 96,800 രൂപ തട്ടി"
english_title: "Online Job Fraud Taliparamba Woman Loses 96800 Rupees Telegram Scam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391951/online-job-fraud-taliparamba-woman-loses-96800"
published_at: "2026-11-17T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbe88651957_1001001208.jpg"
keywords: ["Online Fraud", "Taliparamba", "Telegram Scam", "Kerala Police"]
---

# തളിപ്പറമ്പിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 96,800 രൂപ തട്ടി

> **Lead Summary:** **തളിപ്പറമ്പ്: **ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ടെലിഗ്രാം വഴി പണം തട്ടിയെടുത്തു. യുവതിക്ക് വൻ തുക നഷ്ടമായി. പുഷ്പഗിരിയിലെ മസ്കൻ ഹൗസിൽ നഹ് ല അനീസിന്റെ 96,800 രൂപയാണ് നഷ്ടമായത്.

## Article Content

**തളിപ്പറമ്പ്: **ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ടെലിഗ്രാം വഴി പണം തട്ടിയെടുത്തു. യുവതിക്ക് വൻ തുക നഷ്ടമായി. പുഷ്പഗിരിയിലെ മസ്കൻ ഹൗസിൽ നഹ് ല അനീസിന്റെ 96,800 രൂപയാണ് നഷ്ടമായത്.

ഇക്കഴിഞ്ഞ 9ന് മേഘ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ടെലിഗ്രാം അക്കൗണ്ട് വഴി ഓൺലൈൻ പാർട്ട് ടൈം മാർക്കറ്റിങ് സർവീസ് ജോലി ചെയ്താൽ സാലറി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച്, അയച്ചു നൽകിയ ശോഭ ഭക്ഷി എന്ന ടെലിഗ്രാം അക്കൗണ്ടിന്റെ നിർദേശപ്രകാരം യുവതിയെ കൊണ്ട് 10ആം തിയ്യതി ഒരു യു.പി.ഐ അക്കൗണ്ടിലേക്ക് 800 രൂപയും, അതിന് ശേഷം കിട്ടിയ ആർസൂ ടെലി എന്ന അക്കൗണ്ടിന്റെ നിർദേശപ്രകാരം 1,000 രൂപയും, അങ്ങനെ തുടരെ തുടരെ 2,000, 3,000, 10,000, 30,000 എന്നിങ്ങനെ പണം അയപ്പിക്കുകയും ആകെ 96,800 രൂപയോളം അയച്ചു കൊടുക്കുകയുമായിരുന്നു.

പണം തട്ടിയെടുത്ത ശേഷം വാഗ്ദാനം ചെയ്ത സാലറിയോ അടച്ച തുകയോ നൽകാതെ വഞ്ചിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391951/online-job-fraud-taliparamba-woman-loses-96800)