---
title: "കൗമാരക്കാരിലെ വഴിതെറ്റലുകൾക്കെതിരെ മൂല്യബോധം ശക്തിപ്പെടുത്തണം - വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ"
english_title: "Wisdom Islamic Organisation Taliparamba Convention Teen Space Conference Thalassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391957/wisdom-islamic-organisation-taliparamba-convention-teen-space"
published_at: "2026-11-17T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbec9ed17c2_1001001239.jpg"
keywords: ["Wisdom Islamic Organisation", "Taliparamba", "Teen Space", "Thalassery"]
---

# കൗമാരക്കാരിലെ വഴിതെറ്റലുകൾക്കെതിരെ മൂല്യബോധം ശക്തിപ്പെടുത്തണം - വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

> **Lead Summary:** > **തളിപ്പറമ്പ്: **കൗമാരക്കാരിൽ വർധിച്ചുവരുന്ന അനധികൃത വാഹന ഉപയോഗവും അശ്രദ്ധമായ ഡ്രൈവിംഗും അതുമൂലമുണ്ടാകുന്ന അപകടങ്ങളും ഗൗരവമായ സാമൂഹിക പ്രശ്നമായി മാറുകയാണെന്നും ലഹരി ഉപയോഗം, കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്രവണതകളിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കാൻ ശക്തമായ ബോധവൽക്കരണവും ധാർമിക വിദ്യാഭ്യാസവും അനിവാര്യമാണെന്നും വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 നവംബർ 22 ന് തലശ്ശേരിയിൽ വെച്ച് നടത്തുന്ന "ടീൻസ്പേസ്" ജില്ലാ ഹയർ സെക്കന്ററി വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു.

## Article Content

> **തളിപ്പറമ്പ്: **കൗമാരക്കാരിൽ വർധിച്ചുവരുന്ന അനധികൃത വാഹന ഉപയോഗവും അശ്രദ്ധമായ ഡ്രൈവിംഗും അതുമൂലമുണ്ടാകുന്ന അപകടങ്ങളും ഗൗരവമായ സാമൂഹിക പ്രശ്നമായി മാറുകയാണെന്നും ലഹരി ഉപയോഗം, കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്രവണതകളിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കാൻ ശക്തമായ ബോധവൽക്കരണവും ധാർമിക വിദ്യാഭ്യാസവും അനിവാര്യമാണെന്നും വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 നവംബർ 22 ന് തലശ്ശേരിയിൽ വെച്ച് നടത്തുന്ന "ടീൻസ്പേസ്" ജില്ലാ ഹയർ സെക്കന്ററി വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അബൂബക്കർ മുട്ടം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഡോ. ജലീൽ കുരുക്കൾ അധ്യക്ഷനായി. ടി.കെ. ഉബൈദ്, പി.കെ. ഹാഷിം, അബ്ദുൽ റസാഖ്, ജാഫർ കാവുംപടി, മുഹമ്മദ് ഷിബിലി, അർഷദ് മുസ്തഫ, ഹിജാസ് ബിൻ അനസ്, ഹഫീദ് യൂസഫ് തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ഹയർ സെക്കന്ററി വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി നവംബർ 18 ന് ബുധനാഴ്ച യൂണിറ്റ് തലങ്ങളിൽ സന്ദേശ ദിനമായി ആചരിക്കാനും സ്കൂളുകൾക്ക് മുന്നിൽ സന്ദേശ രേഖ വിതരണം ചെയ്യാനും തീരുമാനിച്ചു. സമ്മേളനത്തിൽ മണ്ഡലത്തിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിൽ നിന്നും വാഹനങ്ങൾ പുറപ്പെടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391957/wisdom-islamic-organisation-taliparamba-convention-teen-space)