---
title: "തളിപ്പറമ്പ് പോലീസ് നടപടി ഊർജിതം: മദ്യപിച്ച് വാഹനമോടിച്ചയാളും പൊതുസ്ഥലത്ത് മദ്യപിച്ചയാളും പിടിയിൽ"
english_title: "Thaliparamba Police Action Two Arrested Drunk Driving Public Drinking"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391965/thaliparamba-police-action-two-arrested-drunk-driving"
published_at: "2026-11-17T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbf520c1bbb_1000028032.jpg"
keywords: ["Thaliparamba Police", "Drunk Driving", "Public Drinking", "Kannur"]
---

# തളിപ്പറമ്പ് പോലീസ് നടപടി ഊർജിതം: മദ്യപിച്ച് വാഹനമോടിച്ചയാളും പൊതുസ്ഥലത്ത് മദ്യപിച്ചയാളും പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചയാളും പൊതുസ്ഥലത്ത് മദ്യപിച്ചയാളും പിടിയിലായി. രണ്ട് സംഭവങ്ങളിലും പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചയാളും പൊതുസ്ഥലത്ത് മദ്യപിച്ചയാളും പിടിയിലായി. രണ്ട് സംഭവങ്ങളിലും പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.

തൃച്ചംബരം ഇഞ്ചിത്തോട്ടത്തിന് സമീപം കല്യാണി അമ്മയുടെ വീട്ടിൽ ആർ. അമർ (36) ആണ് ആദ്യം പിടിയിലായത്. ഇന്നലെ വൈകുന്നേരം 6.15 ന് തളിപ്പറമ്പ് പോസ്റ്റ് ഓഫീസിന് സമീപം വെച്ച് മദ്യലഹരിയിൽ KL 59 H 4668 നമ്പർ സ്കൂട്ടർ അപകടകരമായി ഓടിച്ചു വരവെയാണ് ഇയാളെ പിടികൂടിയത്.

തളിപ്പറമ്പ് എസ്.ഐ. സിജിലിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് പിടികൂടിയത്. SCPO രാകേഷും എസ്.ഐ. സംഘത്തിലും ഉണ്ടായിരുന്നു.

തളിപ്പറമ്പ് എസ്.ഐ. കെ.പി. മനോജ്, CPO കെ. മഹേഷ് എന്നിവർ ചേർന്ന് ഇന്നലെ നടത്തിയ പരിശോധനക്കിടെ കാക്കാത്തോട് ബസ് സ്റ്റാന്റിന് സമീപം വെച്ച് വൈകുന്നേരം ആറിന് പൊതുസ്ഥലത്ത് വെച്ച് മദ്യപിക്കവെ പാലകുളങ്ങരയിൽ താമസിക്കുന്ന ചിന്മയ വിദ്യാലയത്തിന് സമീപത്തെ നവീൻ നിവാസിൽ (മാടത്തിൽ വളപ്പിൽ) എം. ദിനേശൻ (59) നെ പിടികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391965/thaliparamba-police-action-two-arrested-drunk-driving)