---
title: "എ.ഐ. കാലത്തെ സർഗ്ഗാത്മകത: തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സെമിനാർ നടത്തി"
english_title: "Thaliparamba North Vidyarangam Seminar AI Creativity"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392016/thaliparamba-vidyarangam-seminar-ai-creativity"
published_at: "2026-11-17T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc583a0b7ff_1001002279.jpg"
keywords: ["Thaliparamba", "Vidyarangam", "Seminar", "AI"]
---

# എ.ഐ. കാലത്തെ സർഗ്ഗാത്മകത: തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സെമിനാർ നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ 'എ.ഐ. കാലത്തെ സർഗ്ഗാത്മകത' എന്ന വിഷയത്തിൽ സെമിനാർ നടത്തി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ 'എ.ഐ. കാലത്തെ സർഗ്ഗാത്മകത' എന്ന വിഷയത്തിൽ സെമിനാർ നടത്തി.

തളിപ്പറമ്പ് നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മനോജ് ഉദ്ഘാടനം ചെയ്തു. പി.പി. സായിദ അധ്യക്ഷത വഹിച്ചു. കെ. സുരേഷ്, കെ. വിജയശ്രീ, കെ.കെ. ശ്രീരാജ്, അബൂബക്കർ റഷീദ് എന്നിവർ സംസാരിച്ചു. കെ.വി. മെസ്മർ സ്വാഗതവും കെ.വി. ബിന്ദു നന്ദിയും പറഞ്ഞു.

സെമിനാറിനോട് അനുബന്ധിച്ച് നടന്ന മത്സരത്തിൽ ശ്രീലക്ഷ്മി എസ്. നായർ (ജി.എച്ച്.എസ്. കാലിക്കടവ്), മുഹമ്മദ് അമൻ അബ്ദുള്ള (ജി.വി.എച്ച്.എസ്.എസ്. ടാഗോർ വിദ്യാനികേതൻ), സഞ്ജയ് അനിൽ (എൻ.എസ്.എസ്. എച്ച്.എസ്.എസ്. ആലക്കോട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392016/thaliparamba-vidyarangam-seminar-ai-creativity)