---
title: "ഡേറ്റിങ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് യുവ ഡോക്ടറിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും 32 ലക്ഷം തട്ടിയെടുത്തെന്ന് പരാതി, സൈബർ ക്രൈം പോലീസ് കേസെടുത്തു"
english_title: "Kannur Dating Website Fraud 32 Lakh Cyber Crime Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392109/kannur-dating-website-fraud-32-lakh-cyber-crime"
published_at: "2026-11-18T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd47b1a8ccb_1001003730.jpg"
keywords: ["Kannur", "Dating Website Fraud", "Cyber Crime", "Doctor", "Mayyil"]
---

# ഡേറ്റിങ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് യുവ ഡോക്ടറിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും 32 ലക്ഷം തട്ടിയെടുത്തെന്ന് പരാതി, സൈബർ ക്രൈം പോലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ: **ഡേറ്റിങ് വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം താൽപര്യമുള്ള സ്ത്രീകളുടെ ഡീറ്റൈൽസ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി യുവ ഡോക്ടറുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ട് വഴി 32,43,925 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ: **ഡേറ്റിങ് വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം താൽപര്യമുള്ള സ്ത്രീകളുടെ ഡീറ്റൈൽസ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി യുവ ഡോക്ടറുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ട് വഴി 32,43,925 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു.

മയ്യിൽ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. 2025 മാർച്ച് 16 മുതൽ ജൂൺ മാസം വരെയുള്ള കാലയളവിലായി ഡേറ്റിങ്ങിന് പ്രതികൾ ഹാർട്ട് വിഷ് ഇൻ എന്ന ഡേറ്റിങ് വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യിച്ചാണ് പരാതിക്കാരനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പല കാര്യങ്ങൾ പറഞ്ഞും പണം റീഫണ്ടായി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് 32,43,925 രൂപ തട്ടിയെടുത്ത് തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392109/kannur-dating-website-fraud-32-lakh-cyber-crime)