---
title: "അറിവരങ്ങ് ടാലന്റ് സെർച്ച് പരീക്ഷ ഞായറാഴ്ച, 8 മുതൽ 60 വരെ പ്രായമുള്ളവർ മാറ്റുരയ്ക്കും"
english_title: "Arivarangu Talent Search Exam Sunday Thottikkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392141/arivarangu-talent-search-exam-sunday-thottikkal"
published_at: "2026-11-18T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd69d0dcada_1001003950.jpg"
keywords: ["Arivarangu", "Talent Search Exam", "Thottikkal", "Education"]
---

# അറിവരങ്ങ് ടാലന്റ് സെർച്ച് പരീക്ഷ ഞായറാഴ്ച, 8 മുതൽ 60 വരെ പ്രായമുള്ളവർ മാറ്റുരയ്ക്കും

> **Lead Summary:** **തോട്ടിക്കൽ: **വൈജ്ഞാനിക രംഗത്ത് മാതൃകാപരമായ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്ന തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാം ഘട്ട 'അറിവരങ്ങ് ടാലന്റ് സെർച്ച് പരീക്ഷ' ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിലായി നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെയാണ് പരീക്ഷ.

## Article Content

**തോട്ടിക്കൽ: **വൈജ്ഞാനിക രംഗത്ത് മാതൃകാപരമായ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്ന തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാം ഘട്ട 'അറിവരങ്ങ് ടാലന്റ് സെർച്ച് പരീക്ഷ' ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിലായി നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെയാണ് പരീക്ഷ.

വിദ്യാർത്ഥികൾക്ക് പുറമെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പരീക്ഷയിൽ മാറ്റുരയ്ക്കും. മൂന്നാം ക്ലാസ് മുതൽ 60 വയസ് വരെയുള്ള, മുന്നൂറിലധികം പേർ പരീക്ഷയിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്കൊപ്പം വീട്ടമ്മമാർ, അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ, വിവിധ ഉദ്യോഗസ്ഥർ, മത-സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ പ്രവർത്തകർ വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും.

പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ഷാക്കിർ തോട്ടിക്കൽ, ജനറൽ കൺവീനർ യു.എം ഉനൈസ്, കൺട്രോളർ ഷംനാസ് ഗസാലി എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392141/arivarangu-talent-search-exam-sunday-thottikkal)