---
title: "ഷുക്കൂർ വധക്കേസ്: 13 പ്രതികൾ കുറ്റക്കാർ, പട്ടിക പുറത്ത്"
english_title: "Ariyal Shukoor Murder Case 13 Accused Found Guilty List"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392260/ariyal-shukoor-case-13-accused-guilty-list"
published_at: "2026-11-19T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe9588e8678_1001006055.jpg"
keywords: ["Ariyal Shukoor", "Guilty", "CBI Court", "Accused List", "Ernakulam"]
---

# ഷുക്കൂർ വധക്കേസ്: 13 പ്രതികൾ കുറ്റക്കാർ, പട്ടിക പുറത്ത്

> **Lead Summary:** **എറണാകുളം: **അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തി. പതിനാല് വർഷത്തിനുശേഷമാണ് കേസിൽ നിർണായക വിധി വന്നത്.

## Article Content

**എറണാകുളം: **അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തി. പതിനാല് വർഷത്തിനുശേഷമാണ് കേസിൽ നിർണായക വിധി വന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ:

*01-ാം പ്രതി:* സുമേഷ്

*03-ാം പ്രതി:* അനൂപ്

*07-ാം പ്രതി:* പവിത്രൻ

*09-ാം പ്രതി:* മനോഹരൻ

*10-ാം പ്രതി:* എം.വി. ദിനേശൻ

*12-ാം പ്രതി:* ബിജുമോൻ

*14-ാം പ്രതി:* ഇ.പി. രാധാകൃഷ്ണൻ

*15-ാം പ്രതി:* ഷിജിൻ മോഹൻ

*16-ാം പ്രതി:* കെ.വി. സജിത്ത്

*25-ാം പ്രതി:* വി.വി. മോഹനൻ

*26-ാം പ്രതി:* പുരുഷോത്തമൻ

*27-ാം പ്രതി:* പി.കെ. അജിത് കുമാർ

*28-ാം പ്രതി:* പി.പി. സുരേശൻ

അതേസമയം, ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തി സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും കോടതി വെറുതെ വിട്ടു. കേസിൽ പി ജയരാജൻ 32-ാം പ്രതിയും ടി വി രാജേഷ് 33-ാം പ്രതിയുമായിരുന്നു.

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി പിന്നീട് പ്രസ്താവിക്കും. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392260/ariyal-shukoor-case-13-accused-guilty-list)