---
title: "അരിയിൽ ഷുക്കൂർ വധക്കേസ്: 13 പേർ കുറ്റക്കാർ, 18 പേർ കുറ്റവിമുക്തർ"
english_title: "Ariyal Shukoor Case 13 Guilty 18 Acquitted Full List"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392264/ariyal-shukoor-case-13-guilty-18-acquitted-full-list"
published_at: "2026-11-19T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe9849a5c3b_1001006055.jpg"
keywords: ["Ariyil shukkoor murder case", "CBI"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്: 13 പേർ കുറ്റക്കാർ, 18 പേർ കുറ്റവിമുക്തർ

> **Lead Summary:** **എറണാകുളം: **അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചു. 13 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, 18 പ്രതികളെ വെറുതെ വിട്ടു. പതിനാല് വർഷത്തിനുശേഷമാണ് കേസിൽ വിധി വന്നത്.

## Article Content

**എറണാകുളം: **അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചു. 13 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, 18 പ്രതികളെ വെറുതെ വിട്ടു. പതിനാല് വർഷത്തിനുശേഷമാണ് കേസിൽ വിധി വന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികൾ:

01-ാം പ്രതി: സുമേഷ്

*03-ാം പ്രതി:* അനൂപ്

*07-ാം പ്രതി:* പവിത്രൻ

*09-ാം പ്രതി:* മനോഹരൻ

*10-ാം പ്രതി:* എം.വി. ദിനേശൻ

*12-ാം പ്രതി:* ബിജുമോൻ

*14-ാം പ്രതി:* ഇ.പി. രാധാകൃഷ്ണൻ

*15-ാം പ്രതി:* ഷിജിൻ മോഹൻ

*16-ാം പ്രതി:* കെ.വി. സജിത്ത്

*25-ാം പ്രതി:* വി.വി. മോഹനൻ

*26-ാം പ്രതി:* പുരുഷോത്തമൻ

*27-ാം പ്രതി:* പി.കെ. അജിത് കുമാർ

*28-ാം പ്രതി:* പി.പി. സുരേശൻ

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി പിന്നീട് പ്രസ്താവിക്കും.

പി ജയരാജൻ, ടി വി രാജേഷ്, ശ്യാംജിത്ത്, ഗണേശൻ, വിജേഷ്, കെ പ്രകാശൻ, ഉമേശൻ, ലതീഷ്, സി എൻ മോഹനൻ, നിതിൻ, സുധാകരൻ, നവീൻ, ഷാജി, പ്രകാശൻ മുതുവാനി, എൻ പി അജയകുമാർ, പി എസ് രാജീവൻ, ബാബു, യു വി വേണു എന്നിവരെ കുറ്റക്കരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.

ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും ഉൾപ്പെടെ 18 പേരെ കോടതി വെറുതെ വിട്ടത്. കേസിൽ പി ജയരാജൻ 32-ാം പ്രതിയും ടി വി രാജേഷ് 33-ാം പ്രതിയുമായിരുന്നു.

2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392264/ariyal-shukoor-case-13-guilty-18-acquitted-full-list)