---
title: "പരിശീലനത്തിന് തൃശൂരിലേക്ക് വണ്ടികയറി തളിപ്പറമ്പ് സംഘം: സർക്കാർ ഖജനാവിന് അധികബാധ്യതയെന്ന് വിമർശനം"
english_title: "Taliparamba Team Training Thrissur KILA Criticism Extra Burden"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392317/taliparamba-training-thrissur-kila-criticism"
published_at: "2026-11-19T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afee4f09153c_1001007218.jpg"
keywords: ["Taliparamba", "KILA", "Thrissur", "TIECON", "Training"]
---

# പരിശീലനത്തിന് തൃശൂരിലേക്ക് വണ്ടികയറി തളിപ്പറമ്പ് സംഘം: സർക്കാർ ഖജനാവിന് അധികബാധ്യതയെന്ന് വിമർശനം

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പിൽ സൗകര്യമുള്ള കില കേന്ദ്രം നിലനിൽക്കെ പരിശീലനം തൃശൂരിൽ നടത്തിയതിനെതിരെ പ്രതിഷേധം. ജനുവരിയിൽ നിക്ഷേപകരെയും സംരംഭകരെയും ഒരുമിപ്പിച്ച് സംഘടിപ്പിക്കുന്ന തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027' മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃശൂർ കിലയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയാണ് വിവാദത്തിൽ.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പിൽ സൗകര്യമുള്ള കില കേന്ദ്രം നിലനിൽക്കെ പരിശീലനം തൃശൂരിൽ നടത്തിയതിനെതിരെ പ്രതിഷേധം. ജനുവരിയിൽ നിക്ഷേപകരെയും സംരംഭകരെയും ഒരുമിപ്പിച്ച് സംഘടിപ്പിക്കുന്ന തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027' മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃശൂർ കിലയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയാണ് വിവാദത്തിൽ.

തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും പദ്ധതി നിർവഹണ ഉദ്യോഗസ്ഥർക്കുമാണ് പരിശീലനം നൽകിയത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ കിലയുടെ പരിശീലന സൗകര്യങ്ങൾ ലഭ്യമായിരിക്കെ ലക്ഷങ്ങൾ ചെലവഴിച്ച് തൃശൂരിലെ കില പരിശീലന കേന്ദ്രത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടുകയാണ്.

പ്രാദേശികമായി തന്നെ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമായിരിക്കെ ദൂരെയുള്ള പരിശീലന കേന്ദ്രം തിരഞ്ഞെടുത്തത് പൊതുപണം അനാവശ്യമായി ചെലവഴിക്കുന്ന നടപടിയാണെന്നാണ് പൊതുവെ വിമർശനം.

സർക്കാർ ഫണ്ട് വിനിയോഗത്തിൽ മിതവ്യയവും സുതാര്യതയും പാലിക്കേണ്ടവർ തന്നെ ഇത്തരം നടപടികൾക്ക് കൂട്ടുനിൽക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ശിൽപ്പശാലയ്ക്കായി ചെലവഴിച്ച തുക, യാത്രാ-താമസ ചെലവുകൾ, പരിശീലന കേന്ദ്രം തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ എന്നിവ പുറത്തുവിടണമെന്നും സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ വിശദീകരണം നൽകണമെന്നും ആവശ്യം ശക്തമാകുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392317/taliparamba-training-thrissur-kila-criticism)