---
title: "“നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇൻഷാ അല്ലാഹ്. നിയമ പോരാട്ടം തുടരും", അരിയിൽ ശുക്കൂറിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്"
english_title: "Ariyal Shukoor Case Legal Fight Will Continue Brother Dawood Muhammed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392325/ariyal-shukoor-case-legal-fight-continue-dawood-muhammed"
published_at: "2026-11-19T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afef7b72d3b3_1001006920.jpg"
keywords: ["Ariyal Shukoor", "Dawood Muhammed", "PMA Salam", "PK Kunhalikutty", "Legal Fight"]
---

# “നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇൻഷാ അല്ലാഹ്. നിയമ പോരാട്ടം തുടരും", അരിയിൽ ശുക്കൂറിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

> **Lead Summary:** കണ്ണൂർ: നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദ്. നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷയും വലുതായിരിക്കുമെന്ന് സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

## Article Content

കണ്ണൂർ: നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദ്. നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷയും വലുതായിരിക്കുമെന്ന് സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

> “നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇൻഷാ അല്ലാഹ്. നിയമ പോരാട്ടം തുടരും. കൂടെ നിന്ന എല്ലാവർക്കും ഉമ്മ” – എന്നാണ് സഹോദരന്റെ പോസ്റ്റ്.

മുഖ്യസാക്ഷികൾ കോടതിയിൽ എത്താത്തിനെ തുടർന്നാണ് അരിയിൽ ഷുക്കൂർ കേസിൽ ചിലർ കുറ്റവിമുക്തരായതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. നടന്നത് ക്രൂരമായ കൊലപാതകമെന്ന് കോടതി സമ്മതിച്ചു. ഗൂഢാലോചന അടക്കം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയെന്നും പിഎംഎ സലാം പറഞ്ഞു.

ഷുക്കൂർ വധക്കേസിൽ സാക്ഷികൾ മൊഴിനൽകാൻ വരാത്തത് തിരിച്ചടിയായെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗൂഢാലോചന നടത്തിയാണ് കൊലപാതകമെന്ന് വ്യക്തമാണ്. ഗൂഢാലോചനയുടെ സാക്ഷികൾ പേടിച്ചു കോടതിയിൽ വന്നില്ലെന്ന് എല്ലാവർക്കും അറിയാം. നിയമപരമായി എല്ലാ വഴികളും തേടുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392325/ariyal-shukoor-case-legal-fight-continue-dawood-muhammed)