---
title: "ഇന്ദിര ഗാന്ധിയുടെ 109-ാം ജന്മദിനത്തിൽ ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു"
english_title: "Indira Gandhi Remembered Anthoor Congress Floral Tribute"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392334/indira-gandhi-remembered-anthoor-congress-tribute"
published_at: "2026-11-19T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff00a79e9d5_1001007436.jpg"
keywords: ["Indira Gandhi", "Anthoor", "Congress", "Birth Anniversary", "Tribute"]
---

# ഇന്ദിര ഗാന്ധിയുടെ 109-ാം ജന്മദിനത്തിൽ ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു

> **Lead Summary:** **ആന്തൂർ: **ഇന്ത്യയുടെ ആദ്യ വനിത പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 109-ാം ജന്മദിനത്തിൽ ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

## Article Content

**ആന്തൂർ: **ഇന്ത്യയുടെ ആദ്യ വനിത പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 109-ാം ജന്മദിനത്തിൽ ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

മണ്ഡലം പ്രസിഡന്റ് പ്രജോഷ് പൊയ്യിൽ അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ. എം. എൻ പൂമംഗലം ഉദ്ഘാടനം ചെയ്തു.

കെ പി ആദംകുട്ടി, ടി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മാവില പദ്മനാഭൻ, പ്രവീൺ കുമാർ പി, രഘുനാഥ് പി കെ, സരള ഒ വി, കെ എസ് സെൽവരാജ്, എ. മോഹനൻ, ഖാലിദ് പി പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392334/indira-gandhi-remembered-anthoor-congress-tribute)