---
title: "പൊയിൽ - കോരൻപീടിക എൻ.എച്ച് ലിങ്ക് റോഡിന്റെ അറ്റകുറ്റപ്പണി: എം.എൽ.എയ്ക്ക് നിവേദനം നൽകി"
english_title: "Poyil Koranpeedika NH Link Road Repair Memorandum MLA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392335/poyil-koranpeedika-nh-link-road-repair-memorandum"
published_at: "2026-11-19T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff012ec1513_1001007442.jpg"
keywords: ["Poyil", "Koranpeedika", "NH Link Road", "Pariyaram", "Taliparamba MLA"]
---

# പൊയിൽ - കോരൻപീടിക എൻ.എച്ച് ലിങ്ക് റോഡിന്റെ അറ്റകുറ്റപ്പണി: എം.എൽ.എയ്ക്ക് നിവേദനം നൽകി

> **Lead Summary:** **പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്തിലെ പൊയിൽ - കോരൻപീടിക എൻ.എച്ച്. ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും അടിയന്തരമായി അറ്റകുറ്റപ്പണികൾ (റീ-ടാറിംഗ് / റീപ്പയറിംഗ്) നടത്തുന്നതിനും ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് എം.എൽ.എ ശ്രീ. ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് പരിയാരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് നിവേദനം നൽകി.

## Article Content

**പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്തിലെ പൊയിൽ - കോരൻപീടിക എൻ.എച്ച്. ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും അടിയന്തരമായി അറ്റകുറ്റപ്പണികൾ (റീ-ടാറിംഗ് / റീപ്പയറിംഗ്) നടത്തുന്നതിനും ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് എം.എൽ.എ ശ്രീ. ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് പരിയാരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് നിവേദനം നൽകി.

നിരവധി യാത്രക്കാരും വിദ്യാർത്ഥികളും രോഗികളും ആശ്രയിക്കുന്ന ഈ പ്രധാന പാത തകർന്നുകിടക്കുന്നത് വലിയ യാത്രാദുരിതമാണ് ഉണ്ടാക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392335/poyil-koranpeedika-nh-link-road-repair-memorandum)