---
title: "ചപ്പാത്തിക്കോൽ കൊണ്ട് അമ്മയെ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ"
english_title: "Son Arrested Attack Mother Chapathi Stick Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392347/son-arrested-attack-mother-chapathi-stick-pariyaram"
published_at: "2026-11-19T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff14fa1371e_1001007661.jpg"
keywords: ["Pariyaram", "Cheruthazham", "Mother Attack", "Arrest", "Savithri"]
---

# ചപ്പാത്തിക്കോൽ കൊണ്ട് അമ്മയെ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

> **Lead Summary:** *പരിയാരം:* ചെറുതാഴത്ത് ചപ്പാത്തിക്കോൽ കൊണ്ട് അമ്മയെ അടിച്ചു കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. പുറച്ചേരിക്കോട്ടയിലെ കലശക്കാരൻ ഹൗസിൽ സാവിത്രിയുടെ പരാതിയിൽ മകൻ കെ. സജിത്തിനെയാണ് പരിയാരം എസ്.എച്ച്.ഒ യദുകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

*പരിയാരം:* ചെറുതാഴത്ത് ചപ്പാത്തിക്കോൽ കൊണ്ട് അമ്മയെ അടിച്ചു കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. പുറച്ചേരിക്കോട്ടയിലെ കലശക്കാരൻ ഹൗസിൽ സാവിത്രിയുടെ പരാതിയിൽ മകൻ കെ. സജിത്തിനെയാണ് പരിയാരം എസ്.എച്ച്.ഒ യദുകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കോട്ടയിലെ വീടിന്റെ ചായ്പിൽ വെച്ച് മിനിഞ്ഞാണ് ഉച്ചക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തിലെ സ്ഥലം വിൽപ്പന നടത്തിയതിലൂടെ ലഭിച്ച പണം സാവിത്രിയുടെ പേരിൽ ആക്കിയിരുന്നു. ഇതിന്റെ വിരോധത്തിൽ ചപ്പാത്തിക്കോൽ ഉപയോഗിച്ച് സജിത്ത് അമ്മയുടെ തലയുടെ പിൻഭാഗത്തും നെറ്റിയിലും അടിച്ചു പരിക്കേൽപ്പിച്ചു.

വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ സാവിത്രി ഇടതുകൈ കൊണ്ട് തടഞ്ഞു. അടി കൊണ്ട് കൈക്ക് പരിക്ക് പറ്റുകയും ചെയ്തു. തലക്ക് വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കിൽ തലപൊട്ടി ഉടൻ മരണം സംഭവിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

എസ്.ഐ ശ്രീകുമാറും എ. എസ്.ഐ സുനേഷും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392347/son-arrested-attack-mother-chapathi-stick-pariyaram)