---
title: "കണ്ണൂരിൽ MDMAയുമായി വയനാട് സ്വദേശി പിടിയിൽ"
english_title: "Kannur MDMA Seizure Wayanad Man Arrested Excise Squad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392399/kannur-mdma-seizure-wayanad-man-arrested"
published_at: "2026-11-20T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affe1e94c341_1001008683.jpg"
keywords: ["Kannur", "MDMA", "Excise", "Drug Seizure", "Wayanad"]
---

# കണ്ണൂരിൽ MDMAയുമായി വയനാട് സ്വദേശി പിടിയിൽ

> **Lead Summary:** കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് വി വി യുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ, പള്ളിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധയിൽ എടച്ചേരി എന്ന സ്ഥലത്ത് വെച്ച് 6.67 ഗ്രാം MDMA യുമായി വയനാട് തലപ്പുഴ സ്വദേശി ആഷിഫ് എം എം എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് വി വി യുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ, പള്ളിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധയിൽ എടച്ചേരി എന്ന സ്ഥലത്ത് വെച്ച് 6.67 ഗ്രാം MDMA യുമായി വയനാട് തലപ്പുഴ സ്വദേശി ആഷിഫ് എം എം എന്നയാളെ അറസ്റ്റ് ചെയ്തു.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി, സുഹൈൽ പി പി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതി MDMA യുമായി എത്തിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രതിയെ കണ്ടുപിടിക്കുന്നതിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ പുരുഷോത്തമൻ സി, അജിത്ത് സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ശ്യാം രാജ്, ജിജീഷ് സി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392399/kannur-mdma-seizure-wayanad-man-arrested)