---
title: "ജെൻ ഇൻഡ്യ മൂവ്മെന്റ് പദയാത്ര: ഇന്ന് കണ്ണൂരിൽ ഗതാഗത നിയന്ത്രണം"
english_title: "Gen India Movement Padayatra Kannur Traffic Restriction Today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392424/gen-india-movement-padayatra-kannur-traffic-restriction"
published_at: "2026-11-20T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00000414153_1001009079.jpg"
keywords: ["Kannur", "Traffic Restriction", "Youth Congress", "Padayatra", "Gen India Movement"]
---

# ജെൻ ഇൻഡ്യ മൂവ്മെന്റ് പദയാത്ര: ഇന്ന് കണ്ണൂരിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ:* യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ് നയിക്കുന്ന, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ജെൻ ഇൻഡ്യ മൂവ്മെന്റ് പദയാത്രയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ കണ്ണൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

## Article Content

കണ്ണൂർ:* യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ് നയിക്കുന്ന, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ജെൻ ഇൻഡ്യ മൂവ്മെന്റ് പദയാത്രയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ കണ്ണൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

കാസർഗോഡ് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തളിപ്പറമ്പ് ചിറവക്കിൽ നിന്ന് ഇരിക്കൂർ ചാലോട് വഴി പോകണം.

പഴയങ്ങാടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പുതിയ തെരുവിൽ നിന്ന് മയ്യിൽ ചാലോട് വഴി പോകണം.

തലശ്ശേരി ഭാഗത്ത് നിന്നും കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മേലെ ചൊവ്വയിൽ നിന്ന് മുണ്ടയാട് കക്കാട് പുതിയതെരു വഴി പോകണം.

തലശ്ശേരി ഭാഗത്ത് നിന്നും കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ചാലോട് ഇരിക്കൂർ തളിപ്പറമ്പ് വഴി പോകണം.

ഉച്ചയ്ക്ക് 2 മണി മുതൽ കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392424/gen-india-movement-padayatra-kannur-traffic-restriction)