---
title: "മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം: ഒന്നരവയസ്സുകാരൻ മരിച്ചു"
english_title: "Toddler Died Candy Stuck Throat Thrissur Parappukkara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392458/toddler-died-candy-stuck-throat-thrissur"
published_at: "2026-11-20T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b003601a97a3_1001009547.jpg"
keywords: ["Thrissur", "Parappukkara", "Toddler Death", "Candy", "Accident"]
---

# മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം: ഒന്നരവയസ്സുകാരൻ മരിച്ചു

> **Lead Summary:** പറപ്പൂക്കര പള്ളത്ത് മിഠായി തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് ശ്വാസതടസ്സമുണ്ടായ ഒന്നരവയസ്സുകാരൻ മരിച്ചു. പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

## Article Content

പറപ്പൂക്കര പള്ളത്ത് മിഠായി തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് ശ്വാസതടസ്സമുണ്ടായ ഒന്നരവയസ്സുകാരൻ മരിച്ചു. പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

മിഠായി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയും കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയുമായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം തുടർനടപടികൾക്കായി തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആറാം ക്ലാസ് വിദ്യാർത്ഥിയായ ആരോൺ ആണ് ഏയ്ബലിന്റെ ഏക സഹോദരൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392458/toddler-died-candy-stuck-throat-thrissur)