---
title: "എം.എസ്.എഫ് തളിപ്പറമ്പ ഫുട്ബോൾ പ്രീമിയർ ലീഗ് 'സോക്കർ ദമാക്ക് 2026' പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "MSF Taliparamba Soccer Dhamaka 2026 Poster Released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392491/msf-taliparamba-soccer-dhamaka-2026-poster-released"
published_at: "2026-11-20T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b005d4927074_1001009916.jpg"
keywords: ["MSF", "Taliparamba", "Soccer Dhamaka 2026", "Football", "Poster Release"]
---

# എം.എസ്.എഫ് തളിപ്പറമ്പ ഫുട്ബോൾ പ്രീമിയർ ലീഗ് 'സോക്കർ ദമാക്ക് 2026' പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ്: എം.എസ്.എഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി 2026 ഡിസംബർ 24, 25 തീയതികളിൽ കരീബിയൻസ് ടർഫിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ പ്രീമിയർ ലീഗ് ‘സോക്കർ ദമാക്ക് 2026’ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് ആണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

## Article Content

തളിപ്പറമ്പ്: എം.എസ്.എഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി 2026 ഡിസംബർ 24, 25 തീയതികളിൽ കരീബിയൻസ് ടർഫിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ പ്രീമിയർ ലീഗ് ‘സോക്കർ ദമാക്ക് 2026’ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് ആണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

അള്ളാംകുളത്ത് നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ മുനിസിപ്പൽ പ്രസിഡന്റ് മുഫീദ് കുട്ടുക്കൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മുനിസിപ്പൽ വാർഡ് കൗൺസിലർ ഫിയാസ് അള്ളാംകുളം, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. റംഷാദ്, സംസ്ഥാന സെക്രട്ടറി അഡ്വ. റുമൈസ റഫീഖ്, ജില്ലാ സെക്രട്ടറി സഫ്‌വാൻ കുറ്റിക്കോൽ, തളിപ്പറമ്പ് മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.എ. ഇർഫാൻ, എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം നേതാക്കളായ ആഷിഖ് തടിക്കടവ്, ഫായിസ് കുപ്പം, അജ്മൽ പാറാട്, എം.പി. ഇസ്‌ഹാഖ്, വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഖാദർ, മുനിസിപ്പൽ എം.എസ്.എഫ് ഭാരവാഹികളായ സിയാൻ, ആബിദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എം.എസ്.എഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്കർ കായക്കൂൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഉമർ ഫാരിസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392491/msf-taliparamba-soccer-dhamaka-2026-poster-released)