---
title: "യങ് ഡെമോക്രാറ്റ്‌സ് ജില്ലാതല മെമ്പർഷിപ്പ് കാമ്പയിന് മട്ടന്നൂരിൽ പ്രൗഢമായ തുടക്കം"
english_title: "Young Democrats Membership Campaign Kannur District Mattannur Inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392690/young-democrats-membership-campaign-mattannur-kannur"
published_at: "2026-11-22T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b027f816068d_1001012585.jpg"
keywords: ["Young Democrats", "Mattannur", "Kannur", "Membership Campaign", "SDPI", "L"]
---

# യങ് ഡെമോക്രാറ്റ്‌സ് ജില്ലാതല മെമ്പർഷിപ്പ് കാമ്പയിന് മട്ടന്നൂരിൽ പ്രൗഢമായ തുടക്കം

> **Lead Summary:** > *മട്ടന്നൂർ:* യങ് ഡെമോക്രാറ്റ്‌സ് മെമ്പർഷിപ്പ് കാമ്പയിൻ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മട്ടന്നൂർ പാലോട്ടുപള്ളിയിൽ നടന്നു. "Break the silence, Loud democracy" എന്ന മുദ്രാവാക്യത്തിൽ ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കാണ് ഇതോടെ തുടക്കമായത്.

## Article Content

> *മട്ടന്നൂർ:* യങ് ഡെമോക്രാറ്റ്‌സ് മെമ്പർഷിപ്പ് കാമ്പയിൻ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മട്ടന്നൂർ പാലോട്ടുപള്ളിയിൽ നടന്നു. "Break the silence, Loud democracy" എന്ന മുദ്രാവാക്യത്തിൽ ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കാണ് ഇതോടെ തുടക്കമായത്.

യങ് ഡെമോക്രാറ്റ്‌സ് സംസ്ഥാന ജോയിന്റ് കൺവീനർ നഫീസത്തുൽ മിസ്റിയ പരിപാടി ഉദ്ഘാടനം ചെയ്തു. ഏകാധിപത്യം എത്ര ശക്തമാണെങ്കിലും യുവത്വത്തിന്റെ വിപ്ലവവീര്യത്തിന് മുന്നിൽ അത് പരാജയപ്പെടുമെന്ന് അവർ അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും യുവതലമുറയെ പൊതുരംഗത്തേക്ക് സജീവമായി കൊണ്ടുവരുന്നതിനും ഈ കാമ്പയിൻ നിർണ്ണായക പങ്കുവഹിക്കുമെന്നും മിസ്റിയ വ്യക്തമാക്കി.

ജില്ലാതല ആദ്യ മെമ്പർഷിപ്പ് യുവജന പ്രതിനിധിയായ റഹാബ് പാലോട്ടുപള്ളിക്ക് നൽകിക്കൊണ്ട് ജില്ലാ പ്രസിഡന്റ് അബൂബക്കർ തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ബഷീർ പുന്നാട്, യങ് ഡെമോക്രാറ്റ് കണ്ണൂർ ജില്ലാ ഓർഗനൈസിങ് കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ തളിപ്പറമ്പ്, കമ്മിറ്റി അംഗങ്ങളായ ഉനൈസ് പി.കെ, സൈനുൽ ആബിദീൻ, സഫീർ വി.എം, സഫുവാൻ സി.കെ, അഡ്വ. മുഹമ്മദ് റിഫ, എസ്ഡിപിഐ മട്ടന്നൂർ മുനിസിപ്പൽ പ്രസിഡന്റ് റിയാസ് കോളാരി, യങ് ഡെമോക്രാറ്റ് പേരാവൂർ അസംബ്ലി പ്രസിഡന്റ് ജാബിർ പുന്നാട്, വിം പ്രതിനിധി ഹസീബ ഷക്കീൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ കേന്ദ്രങ്ങളിലേക്കും മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പി.എം. മുഹമ്മദ് റിഫ സ്വാഗതവും, ഉനൈസ് പി.കെ അധ്യക്ഷതയും, നിയുക്ത ബൂത്ത് പ്രസിഡന്റ് റഹാബ് പാലോട്ടുപള്ളി നന്ദിയും അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392690/young-democrats-membership-campaign-mattannur-kannur)