---
title: "പയ്യന്നൂർ ധനരാജ് വധക്കേസ്: 10 വർഷത്തിന് ശേഷം നാളെ വിധി"
english_title: "Payyannur Dhanaraj Murder Case Verdict Tomorrow Thaliparamba Court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392711/payyannur-dhanaraj-murder-case-verdict-tomorrow"
published_at: "2026-11-22T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02a29b56234_1000999013.jpg"
keywords: ["Dhanaraj Murder", "Payyannur", "Kannur", "CPI M", "Thaliparamba Court"]
---

# പയ്യന്നൂർ ധനരാജ് വധക്കേസ്: 10 വർഷത്തിന് ശേഷം നാളെ വിധി

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ കോടതി നാളെ വിധി പറയും. ബിജെപി - ആർഎസ്എസ് പ്രവർത്തകരായ 20 പേരാണ് കേസിലെ പ്രതികൾ. സംഭവം നടന്ന് 10 വർഷത്തിന് ശേഷമാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയുന്നത്.

## Article Content

**കണ്ണൂർ: **പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ കോടതി നാളെ വിധി പറയും. ബിജെപി - ആർഎസ്എസ് പ്രവർത്തകരായ 20 പേരാണ് കേസിലെ പ്രതികൾ. സംഭവം നടന്ന് 10 വർഷത്തിന് ശേഷമാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയുന്നത്.

2016 ജൂലൈ 11ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ നേതാവും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ധനരാജിനെ ആർഎസ്എസ് സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന ധനരാജിനെ പിന്തുടർന്നെത്തി വീടിന് മുന്നിൽ വെച്ച് കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വിചാരണ വേളയിൽ മുഴുവൻ പ്രതികളെയും കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ദൃക്സാക്ഷികളായ ധനരാജിന്റെ അമ്മ, ഭാര്യ എന്നിവരെയും വിസ്തരിച്ചിരുന്നു. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392711/payyannur-dhanaraj-murder-case-verdict-tomorrow)