---
title: "സംസ്ഥാന ശാസ്ത്രോത്സവം: ഓവറോൾ കിരീടം കണ്ണൂർ ജില്ലയ്ക്ക്"
english_title: "State School Science Festival Overall Championship Kannur District"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392712/state-shasthrolsavam-overall-championship-kannur-district"
published_at: "2026-11-22T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02a363095a0_1001013416.jpg"
keywords: ["State Shasthrolsavam", "Kannur", "Overall Championship", "School Science Festival", "Kerala"]
---

# സംസ്ഥാന ശാസ്ത്രോത്സവം: ഓവറോൾ കിരീടം കണ്ണൂർ ജില്ലയ്ക്ക്

> **Lead Summary:** *മണ്ണാർക്കാട്:* അഞ്ച് ദിവസം നീണ്ട സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി കണ്ണൂർ ജില്ല. 1585 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. വിജയികൾക്കുള്ള എവർറോളിങ് ട്രോഫി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കൈമാറി.

## Article Content

*മണ്ണാർക്കാട്:* അഞ്ച് ദിവസം നീണ്ട സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി കണ്ണൂർ ജില്ല. 1585 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. വിജയികൾക്കുള്ള എവർറോളിങ് ട്രോഫി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കൈമാറി.

1563 പോയിന്റുമായി മലപ്പുറം ജില്ല ഫസ്റ്റ് റണ്ണറപ്പ് ആയി. 1501 പോയിന്റുമായി പാലക്കാട് സെക്കൻഡ് റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി.

സ്കൂൾ തലത്തിലുള്ള പോരാട്ടത്തിൽ 165 പോയിന്റോടെ വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും (153 പോയിന്റ്), കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് മൂന്നാം സ്ഥാനവും (152 പോയിന്റ്) സ്വന്തമാക്കി.

നവംബർ 17 മുതൽ 21 വരെ മണ്ണാർക്കാട്ടെ വിവിധ വേദികളിലായി നടന്ന മേളയിൽ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി എന്നീ അഞ്ച് മേളകളിലായി 174 ഇനങ്ങളിലാണ് വിദ്യാർഥികൾ മാറ്റുരച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392712/state-shasthrolsavam-overall-championship-kannur-district)