---
title: "കളിയാട്ട മഹോത്സവത്തിന് ഒരുങ്ങി പരിയാരം ശ്രീ കൊട്ടിയൂർ നൻമഠം ക്ഷേത്രം"
english_title: "Pariyaram Kottiyoor Nanmadam Temple Kaliyattam Mahotsavam November 24 to 27"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392738/pariyaram-kottiyoor-nanmadam-temple-kaliyattam-mahotsavam"
published_at: "2026-11-22T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02d7599a91a_1001013766.jpg"
keywords: ["Pariyaram", "Kottiyoor Nanmadam Temple", "Kaliyattam", "Theyyam", "Kannur"]
---

# കളിയാട്ട മഹോത്സവത്തിന് ഒരുങ്ങി പരിയാരം ശ്രീ കൊട്ടിയൂർ നൻമഠം ക്ഷേത്രം

> **Lead Summary:** *പരിയാരം:* പരിയാരം ശ്രീ കൊട്ടിയൂർ നൻമഠം ക്ഷേത്രം കളിയാട്ട മഹോത്സവം നവംബർ 24 മുതൽ 27 വരെ നടക്കും.

## Article Content

*പരിയാരം:* പരിയാരം ശ്രീ കൊട്ടിയൂർ നൻമഠം ക്ഷേത്രം കളിയാട്ട മഹോത്സവം നവംബർ 24 മുതൽ 27 വരെ നടക്കും.

24ന് രാവിലെ 8 മണിക്ക് നാഗപൂജ, പ്രാർത്ഥനാ വഴിപാട്, 11.30ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് നടക്കും. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡണ്ട് കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.

വൈകിട്ട് 4 മണിക്ക് പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. രാത്രി 7 മണിക്ക് നട തുറക്കൽ, തുടർന്ന് കരിന്തന നായർ, തമ്പുരാട്ടി തെയ്യങ്ങളുടെ പുറപ്പാട്. 7.30ന് ക്ഷേത്രം മാതൃസമിതി അംഗങ്ങളുടെ തിരുവാതിരക്കളി നടക്കും.

25 മുതൽ 27 വരെയുള്ള കളിയാട്ട ദിവസങ്ങളിൽ കരിന്തനായർ, തമ്പുരാട്ടി, കാളപ്പുലി, പുലിമാരൻ, പുലിക്കണ്ടൻ, പുള്ളൂർകണ്ണൻ, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, കുറത്തിയമ്മ, കുണ്ടനാർ ചാമുണ്ഡി, തെക്കൻ ഗുളികൻ, പുള്ളിക്കരിങ്കാളി അമ്മ, പൂള്ളൂർകാളി, ഗുളികൻ എന്നീ തെയ്യങ്ങൾ കെട്ടിയാടും.

26ന് ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392738/pariyaram-kottiyoor-nanmadam-temple-kaliyattam-mahotsavam)