---
title: "കുറ്റ്യാട്ടൂർ പഞ്ചായത്ത് കേരളോത്സവ വിജയികളെ ഇഎംഎസ് വായനശാല അനുമോദിച്ചു"
english_title: "Panchayat Keralaotsavam Winners Felicitated EMS Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392742/kuttyattoor-panchayat-keralaotsavam-winners-ems-library-felicitation"
published_at: "2026-11-22T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02ec6d320aa_1001013870.jpg"
keywords: ["Kuttyattoor", "Keralaotsavam", "EMS Library", "Chattukappara", "Kannur"]
---

# കുറ്റ്യാട്ടൂർ പഞ്ചായത്ത് കേരളോത്സവ വിജയികളെ ഇഎംഎസ് വായനശാല അനുമോദിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിൽ വിജയികളായവരെ ഇഎംഎസ് വായനശാല ആൻഡ് ഗ്രന്ഥാലയം അനുമോദിച്ചു.

## Article Content

**ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിൽ വിജയികളായവരെ ഇഎംഎസ് വായനശാല ആൻഡ് ഗ്രന്ഥാലയം അനുമോദിച്ചു.

കേരളോത്സവത്തിൽ കലാരംഗത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനം നടത്തിയവരേയും വിജയികളേയുമാണ് അനുമോദിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.പി. രേവതി അധ്യക്ഷത വഹിച്ചു. കെ.കെ. ഗോപാലൻ മാസ്റ്റർ, വായനശാല പ്രസിഡണ്ട് കെ. രാജൻ എന്നിവർ സംസാരിച്ചു.

വായനശാല ജോ. സെക്രട്ടറി കണ്ടോത്ത് രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രേറിയൻ എ. രസിത നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392742/kuttyattoor-panchayat-keralaotsavam-winners-ems-library-felicitation)