---
title: "ഐആർപിസി വേശാല ലോക്കൽ ഗ്രൂപ്പ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു"
english_title: "IRPC Veshaala Local Group Volunteer Sangamam Organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392800/irpc-veshaala-local-group-volunteer-sangamam"
published_at: "2026-11-23T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03c51d0149c_1001014609.jpg"
keywords: ["IRPC", "Veshaala", "Volunteer Sangamam", "Mayyil", "Kannur"]
---

# ഐആർപിസി വേശാല ലോക്കൽ ഗ്രൂപ്പ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** വേശാല: ഐ.ആർ.പി.സി വേശാല ലോക്കൽ ഗ്രൂപ്പ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു.

## Article Content

വേശാല: ഐ.ആർ.പി.സി വേശാല ലോക്കൽ ഗ്രൂപ്പ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു.

വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ. മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം എ.കെ.ജി ആശുപത്രി റിട്ടയേഡ് നേഴ്സും ഐ.ആർ.പി.സി നേഴ്സുമായ എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.

ഐ.ആർ.പി.സി മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ, സി.പി.ഐ.എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.വി. സുശീല, വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. നാണു, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

കെ. ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.

കൺവീനറായി കെ.വി. പ്രതീഷിനെയും ചെയർമാനായി സി. സന്തോഷിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392800/irpc-veshaala-local-group-volunteer-sangamam)