---
title: "തളിപ്പറമ്പ് പൊലീസിന്റെ പട്രോളിംഗിനിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ"
english_title: "Irikkur Ganja Arrest Two Arrested Taliparamba Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392969/irikkur-ganja-two-arrested-taliparamba-police"
published_at: "2026-11-24T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b052def6f3aa_1001017737.jpg"
keywords: ["Irikkur", "Ganja Arrest", "Taliparamba Police", "Kannur", "Drug Case"]
---

# തളിപ്പറമ്പ് പൊലീസിന്റെ പട്രോളിംഗിനിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് എസ്.ഐ. വി. സിജിൽ, സീനിയർ സി.പി.ഒ.മാരായ പി.പി. ജിബിൻ, പി.പി. ശിവദാസൻ എന്നിവർ ചേർന്ന് പട്രോളിംഗ് നടത്തുന്നതിനിടെ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് എസ്.ഐ. വി. സിജിൽ, സീനിയർ സി.പി.ഒ.മാരായ പി.പി. ജിബിൻ, പി.പി. ശിവദാസൻ എന്നിവർ ചേർന്ന് പട്രോളിംഗ് നടത്തുന്നതിനിടെ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി.

ഇരിക്കൂർ സിദ്ദീഖ് നഗർ ലക്ഷംവീട് കോളനിയിലെ കാര്യത്ത് വീട്ടിൽ എൻ.പി. ഉബൈദ് (36) നെയാണ് ആദ്യം പിടികൂടിയത്. ഇന്നലെ നവംബർ 23ന് രാത്രി 7.45 ന് 5 ഗ്രാം കഞ്ചാവ് സഹിതമാണ് ഇയാൾ പിടിയിലായത്. 

കുപ്പം പാലത്തിന് സമീപം വെച്ച് കഞ്ചാവ് ബീഡി വലിച്ചു കൊണ്ടിരുന്ന ഇരിക്കൂർ സിദ്ദീഖ് നഗറിലെ കെ. അബ്ദുൾ റാസിഖ് (42) ആണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392969/irikkur-ganja-two-arrested-taliparamba-police)