---
title: "അകാലത്തിൽ പൊലിഞ്ഞ നാടക നടൻ രാധൻ കണ്ണപുരത്തെ കെ.പി.സി.സി. സംസ്കാര സാഹിതി അനുസ്മരിച്ചു"
english_title: "Radhan Kannapuram Remembered KPCC Samskara Sahithi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393121/radhan-kannapuram-remembered-kpcc-samskara-sahithi"
published_at: "2026-11-25T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06950cc89d5_1001020074.jpg"
keywords: ["Radhan Kannapuram", "KPCC Samskara Sahithi", "Kannapuram", "Kalyassery", "Drama Actor"]
---

# അകാലത്തിൽ പൊലിഞ്ഞ നാടക നടൻ രാധൻ കണ്ണപുരത്തെ കെ.പി.സി.സി. സംസ്കാര സാഹിതി അനുസ്മരിച്ചു

> **Lead Summary:** **കണ്ണപുരം: **അകാലത്തിൽ പൊലിഞ്ഞ അതുല്യനാടക നടൻ രാധൻ കണ്ണപുരത്തെ കെ.പി.സി.സി. സംസ്കാര സാഹിതി കല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.

## Article Content

**കണ്ണപുരം: **അകാലത്തിൽ പൊലിഞ്ഞ അതുല്യനാടക നടൻ രാധൻ കണ്ണപുരത്തെ കെ.പി.സി.സി. സംസ്കാര സാഹിതി കല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.

കണ്ണപുരം മിനിപാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങ് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ചെയർമാൻ ഒ.ജി. കീഴറ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. മെമ്പർ എം.പി. ഉണ്ണികൃഷ്ണൻ, ഡി.സി.സി. ജനറൽ സെക്രട്ടറി കാപ്പാടൻ ശശിധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കൂനത്തറ മോഹനൻ, വി. രാജൻ, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി. വിജയൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.വി. സിദ്ധിഖ്, പി. ബലറാം, ദിനു മൊട്ടമ്മൽ, രാധൻ കണ്ണപുരത്തിന്റെ പത്നി മിനി രാധൻ എന്നിവർ സംസാരിച്ചു.

നിയോജകമണ്ഡലം ജനറൽ കൺവീനർ ടി. നാരായണൻ സ്വാഗതവും സെക്രട്ടറി സ്മിത ഗ്രേഷ്യൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393121/radhan-kannapuram-remembered-kpcc-samskara-sahithi)