---
title: "ഇടതുപക്ഷ സംഘടനകളുടെ പെട്ടെന്നുള്ള സമരാവേശം കൗതുകകരം: കെ.ജി.ഒ.യു തളിപ്പറമ്പ് താലൂക്ക് കൺവെൻഷൻ"
english_title: "KGOU Thaliparamba Convention Criticizes Left Organisations Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393122/kgou-thaliparamba-convention-left-organisations-protest"
published_at: "2026-11-25T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0697e1a0960_1001020057.jpg"
keywords: ["KGOU", "Thaliparamba", "Pariyaram", "Congress", "Left Organisations", "Secretariat Siege"]
---

# ഇടതുപക്ഷ സംഘടനകളുടെ പെട്ടെന്നുള്ള സമരാവേശം കൗതുകകരം: കെ.ജി.ഒ.യു തളിപ്പറമ്പ് താലൂക്ക് കൺവെൻഷൻ

> **Lead Summary:** പരിയാരം: കഴിഞ്ഞ പത്തുവർഷക്കാലം ജീവനക്കാരുടെ വിവിധ പ്രശ്നങ്ങളിൽ കാര്യമായ സമരപരിപാടികളുമായി രംഗത്തുവരാതിരുന്ന ഇടതുപക്ഷ അനുകൂല സംഘടനകൾ ഇപ്പോൾ സെക്രട്ടേറിയറ്റ് വളയൽ സമരവുമായി രംഗത്തെത്തിയിരിക്കുന്നത് കൗതുകകരവും പരിഹാസ്യവുമാണെന്ന് കെ.ജി.ഒ.യു തളിപ്പറമ്പ് താലൂക്ക് പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.

## Article Content

പരിയാരം: കഴിഞ്ഞ പത്തുവർഷക്കാലം ജീവനക്കാരുടെ വിവിധ പ്രശ്നങ്ങളിൽ കാര്യമായ സമരപരിപാടികളുമായി രംഗത്തുവരാതിരുന്ന ഇടതുപക്ഷ അനുകൂല സംഘടനകൾ ഇപ്പോൾ സെക്രട്ടേറിയറ്റ് വളയൽ സമരവുമായി രംഗത്തെത്തിയിരിക്കുന്നത് കൗതുകകരവും പരിഹാസ്യവുമാണെന്ന് കെ.ജി.ഒ.യു തളിപ്പറമ്പ് താലൂക്ക് പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ജീവനക്കാരുടെ പ്രശ്നങ്ങൾ ഇത്രയും കാലം ഓർക്കാതിരുന്നവർക്ക് ഇപ്പോൾ പെട്ടെന്നുണ്ടായ സമരാവേശത്തിന്റെ കാരണം വ്യക്തമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

കെ.ജി.ഒ.യു തളിപ്പറമ്പ് താലൂക്ക് പ്രവർത്തക കൺവെൻഷൻ പരിയാരത്ത് ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.യു ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. എസ്.എസ്. കിരൺ അധ്യക്ഷത വഹിച്ചു.

പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. സജീവൻ, കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളി, കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ, ജില്ലാ സെക്രട്ടറി പ്രൊഫ. വി.വി. മുഹമ്മദ് അനീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് ക്ഷണിതാവ് പ്രൊഫ. ഷിജിൻ മാണിയത്ത്, കെ.ജി.എൻ.യു ജില്ലാ സെക്രട്ടറി റോബിൻ ബേബി, കെ.ജി.ഒ.യു ട്രഷറർ കുര്യൻ മാതു, എൻ.ജി.ഒ അസോസിയേഷൻ പരിയാരം ബ്രാഞ്ച് പ്രസിഡന്റ് യു.കെ. മനോഹരൻ, എം.പി. ഷനീജ്, കെ. ജയേഷ്, ഡോ. വൈ. പ്രവീൺകുമാർ, കെ.എ. ഷക്കീർ, എം. സൗമ്യ ജോർജ് എന്നിവർ പ്രസംഗിച്ചു.

താലൂക്ക് കമ്മിറ്റി ഭാരവാഹികളായി കെ.എ. ഷക്കീർ (പ്രസിഡന്റ്), എം. അരുൺ (സെക്രട്ടറി), എം. സൗമ്യ ജോർജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393122/kgou-thaliparamba-convention-left-organisations-protest)