---
title: "ഇ-ചെല്ലാൻ ആപ്പ് ഡൗൺലോഡ് ലിങ്കിൽ കയറിയ പുഷ്പഗിരി സ്വദേശിയുടെ 43,516 രൂപ തട്ടിയെടുത്തു"
english_title: "Thaliparamba E-Challan App Fraud 43516 Rupees Lost"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393128/thaliparamba-e-challan-app-fraud-43516-rupees-lost"
published_at: "2026-11-25T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b069d66936b1_1001020367.jpg"
keywords: ["Thaliparamba", "E-Challan Fraud", "Cyber Fraud", "Kerala Police", "Online Fraud"]
---

# ഇ-ചെല്ലാൻ ആപ്പ് ഡൗൺലോഡ് ലിങ്കിൽ കയറിയ പുഷ്പഗിരി സ്വദേശിയുടെ 43,516 രൂപ തട്ടിയെടുത്തു

> **Lead Summary:** *തളിപ്പറമ്പ്:* ഇ-ചെല്ലാൻ ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ പുഷ്പഗിരി സ്വദേശിയുടെ 43,516 രൂപ തട്ടിയെടുത്തതായി പരാതി.

## Article Content

*തളിപ്പറമ്പ്:* ഇ-ചെല്ലാൻ ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ പുഷ്പഗിരി സ്വദേശിയുടെ 43,516 രൂപ തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ് പുഷ്പഗിരി കാരിക്കൽ വീട്ടിൽ നിബി പോൾ (48) നാണ് പണം നഷ്ടപ്പെട്ടത്. ക്ലിയർട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പണം തട്ടിയെടുത്തത്.

നവംബർ 13 ന് ഇ-ചെല്ലാൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഫോൺ ഹാങ്ങ് ആവുകയും 16 ന് രാത്രി 9.43 ന് നിബി പോളിന്റെ ഫോൺ പേ അക്കൗണ്ടിലേക്ക് 1,000 രൂപ വരികയും തൊട്ടുപിന്നാലെ 9.45 ന് 43,516 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്തു.തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393128/thaliparamba-e-challan-app-fraud-43516-rupees-lost)