---
title: "ബൈക്കിൽ ബസ്സിടിച്ച് രണ്ട് പേർക്ക് പരിക്ക്; കൃഷ്ണ ബസ് ഡ്രൈവർക്കെതിരെ കേസ്"
english_title: "Thaliparamba Bike Bus Accident Two Injured Case Against Driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393167/thaliparamba-bike-bus-accident-two-injured"
published_at: "2026-11-25T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06db788b7b4_1001021058.jpg"
keywords: ["Thaliparamba", "Road Accident", "Bus Accident", "Kerala Police", "Bakalam"]
---

# ബൈക്കിൽ ബസ്സിടിച്ച് രണ്ട് പേർക്ക് പരിക്ക്; കൃഷ്ണ ബസ് ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: ബൈക്കിൽ ബസ്സിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബസ് ഡ്രൈവർക്കെതിരെ കേസ്.

## Article Content

തളിപ്പറമ്പ്: ബൈക്കിൽ ബസ്സിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബസ് ഡ്രൈവർക്കെതിരെ കേസ്.

ഇക്കഴിഞ്ഞ 21ന് താഴെ ബക്കളം അണ്ടർ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം.

കുറുമാത്തൂർ പൊക്കുണ്ടിലെ മാസിൻ (20), സുഹൃത്ത് നെല്ലിപ്പറമ്പിലെ ആദിത്ത് കിരൺ (18) എന്നിവർ KL59W5338 നമ്പർ സ്കൂട്ടറിൽ തളിപ്പറമ്പ് ഭാഗത്ത് നിന്നും കണ്ണപുരം ഭാഗത്തേക്ക് പോകവേ താഴെ ബക്കളം അണ്ടർ ബ്രിഡ്ജിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്.

കണ്ണൂർ ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് അപകടകരമായ രീതിയിൽ വരികയായിരുന്ന KL24W9583 നമ്പർ കൃഷ്ണ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ വാഹനമോടിച്ച ആദിത്തിന് നിസാര പരിക്കും ഒപ്പമുണ്ടായിരുന്ന മാസിന് ഗുരുതര പരിക്കും പറ്റി.

സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393167/thaliparamba-bike-bus-accident-two-injured)