---
title: "മെഗാ ഡാൻസ് ഫെസ്റ്റ്: അടുത്ത ക്ലസ്റ്റർ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു"
english_title: "Mega Dance Fest Kannur Applications Invited Cluster Competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393168/mega-dance-fest-kannur-applications-invited"
published_at: "2026-11-25T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06dc5520802_1001020594.jpg"
keywords: ["Mega Dance Fest", "Kannur", "Dance Competition", "Happiness Foundation", "APJ Abdul Kalam Library"]
---

# മെഗാ ഡാൻസ് ഫെസ്റ്റ്: അടുത്ത ക്ലസ്റ്റർ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** കണ്ണൂർ: ഹാപ്പിനസ് ഫൗണ്ടേഷനും എ.പി.ജെ അബ്ദുൾ കലാം ലൈബ്രറിയും സംഘടിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റിവലിന്റെ അടുത്ത ക്ലസ്റ്റർ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

## Article Content

കണ്ണൂർ: ഹാപ്പിനസ് ഫൗണ്ടേഷനും എ.പി.ജെ അബ്ദുൾ കലാം ലൈബ്രറിയും സംഘടിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റിവലിന്റെ അടുത്ത ക്ലസ്റ്റർ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഡിസംബർ മൂന്നാം വാരം കണ്ണൂരിലാണ് മത്സരം. ആദ്യം രജിസ്റ്റർ ചെയ്യുന്ന നാൽപത് ടീമുകൾക്കാണ് ഒരു ക്ലസ്റ്ററിൽ മത്സരിക്കാൻ സാധിക്കുക.

ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം, കുച്ചുപുടി, സിനിമാറ്റിക് ഡാൻസ് സംഘനൃത്തം, തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി, നാടൻപാട്ട്, കോൽക്കളി എന്നിവയിൽ മത്സരം ഉണ്ടാകും. 15 വയസ്സ് വരെ, 16-25, 25ന് മുകളിൽ എന്നീ കാറ്റഗറിയിലാണ് മത്സരം.

ക്യാഷ് പ്രൈസ്, മൊമെന്റോ, സർട്ടിഫിക്കറ്റ് ഉൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ നൽകും.

രജിസ്ട്രേഷന് താഴെ നൽകുന്ന നമ്പറിലോ കണ്ണൂർ കാൽടെക്സ് വലിയ വളപ്പ് കാവ് റോഡിലെ ലൈബ്രറിയിലോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

കരോക്കെ ഗാനാലാപന മത്സരവും ഉണ്ടാകും.

*ഫോൺ:* 9447372316, 9446947693, 9895963172, 9562779305

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393168/mega-dance-fest-kannur-applications-invited)