---
title: "രാഷ്ട്രപതിയുടെ സന്ദർശനം; കണ്ണൂർ ജില്ലയിൽ ഗതാഗത നിയന്ത്രണം"
english_title: "President Visit Kannur Traffic Restrictions November 26 28"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393238/president-visit-kannur-traffic-restrictions-ezhimala"
published_at: "2026-11-26T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07a980a86d9_1001022052.jpg"
keywords: ["President Murmu", "Kannur", "Traffic Restriction", "Ezhimala", "Naval Academy"]
---

# രാഷ്ട്രപതിയുടെ സന്ദർശനം; കണ്ണൂർ ജില്ലയിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **കണ്ണൂർ: **ഏഴിമല നാവിക അക്കാദമി പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി നവംബർ 27ന് കണ്ണൂരിൽ എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2026 നവംബർ 26ന് ഉച്ച മുതൽ 28ന് ഉച്ച വരെയാണ് ഗതാഗത നിയന്ത്രണം.

## Article Content

**കണ്ണൂർ: **ഏഴിമല നാവിക അക്കാദമി പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി നവംബർ 27ന് കണ്ണൂരിൽ എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2026 നവംബർ 26ന് ഉച്ച മുതൽ 28ന് ഉച്ച വരെയാണ് ഗതാഗത നിയന്ത്രണം.

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽപ്പെട്ട മട്ടന്നൂർ നഗരം, വായന്തോട്, ചാലോട്, കൊളോളം, വടുവൻകുളം, ചട്ടുകപ്പാറ, ചെറുവത്തലമൊട്ട, മയ്യിൽ ടൗൺ, ചെക്യാട്ട് കാവ്, നണിച്ചേരി പാലം റൂട്ടിലും ചാലോട്, കൂടാളി, മുണ്ടയാട്, മേലേചൊവ്വ, താഴെചൊവ്വ, കണ്ണൂർ നഗരപ്രദേശം, പുതിയതെരു, വളപട്ടണം, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, താവം റൂട്ടിലുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂർ റൂറൽ പോലീസ് ജില്ലാ പരിധിയിൽ ഉൾപ്പെടുന്ന പയ്യന്നൂർ, തളിപ്പറമ്പ് നഗരങ്ങളിലും നണിച്ചേരി പാലം, മുയ്യം, തളിപ്പറമ്പ്, തൃച്ചംബരം, കുപ്പം, ചുടല, പരിയാരം, പിലാത്തറ, ഏഴിലോട്, പെരുമ്പ, പയ്യന്നൂർ, രാമന്തളി റൂട്ടുകളിലും ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393238/president-visit-kannur-traffic-restrictions-ezhimala)