---
title: "കൊലവിളി വിവാദം; ടി.ഐ മധുസൂദനനെ ന്യായീകരിച്ച് കെ.കെ. രാഗേഷ്"
english_title: "Payyannur Kolavili Controversy KK Ragesh Defends TI Madhusoodanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393298/payyannur-kolavili-kk-ragesh-ti-madhusoodanan"
published_at: "2026-11-26T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07fc7dc3e35_1001021072.jpg"
keywords: ["Payyannur", "TI Madhusoodanan", "KK Ragesh", "CPM", "Kerala Politics"]
---

# കൊലവിളി വിവാദം; ടി.ഐ മധുസൂദനനെ ന്യായീകരിച്ച് കെ.കെ. രാഗേഷ്

> **Lead Summary:** കണ്ണൂർ: പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ മധുസൂദനനെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് കെ.കെ. രാഗേഷ്. ടി.ഐ മധുസൂദനൻ മുഖ്യമന്ത്രിയോ എംഎൽഎയോ അല്ല.

## Article Content

കണ്ണൂർ: പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ മധുസൂദനനെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് കെ.കെ. രാഗേഷ്. ടി.ഐ മധുസൂദനൻ മുഖ്യമന്ത്രിയോ എംഎൽഎയോ അല്ല.

അദ്ദേഹത്തിന്റെ പരാമർശങ്ങൾ മാത്രം ഒറ്റതിരിച്ച് ചർച്ച ചെയ്യുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

> മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ആർക്കും ഒരു പ്രശ്നമായിരുന്നില്ലല്ലോ എന്ന് കെ.കെ രാഗേഷ് ചോദിച്ചു. "ചോരയ്ക്ക് ചോര" എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്. മുഖ്യമന്ത്രിയേക്കാൾ വലിയ ആളല്ല മധുസൂദനൻ. "ചോരയ്ക്ക് ചോര" എന്നത് കടുത്ത പദപ്രയോഗമാണ്. അതിനേക്കാൾ വലുതല്ല "പകരത്തിന് പകരം" എന്ന പ്രയോഗമെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

രാഷ്ട്രീയ വിമർശനങ്ങളെ കൊലവിളിയായി ചിത്രീകരിക്കുന്നതിനെതിരെയും കെ.കെ രാഗേഷ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തെ ചോദ്യം ചെയ്യാതെ, മധുസൂദനന്റെ പരാമർശം മാത്രം വിവാദമാക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് സിപിഎം നിലപാട്. പയ്യന്നൂരിലെ പ്രസംഗത്തിന്റെ പശ്ചാത്തലം പരിശോധിക്കാതെ ഒറ്റപ്പെട്ട വാചകങ്ങൾ എടുത്ത് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393298/payyannur-kolavili-kk-ragesh-ti-madhusoodanan)