---
title: "കുപ്പം എം.എം.യു.പി സ്കൂളിൽ 'സ്നേഹത്തണൽ' സ്നേഹപതിപ്പ് പ്രകാശനം ചെയ്തു"
english_title: "Kuppam MMUP School Snehatthanal Magazine Release"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393318/kuppam-mmup-school-snehatthanal-magazine-release"
published_at: "2026-11-26T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0824318b420_1001023318.jpg"
keywords: ["Kuppam", "MMUP School", "Snehatthanal", "Magazine", "Kannur"]
---

# കുപ്പം എം.എം.യു.പി സ്കൂളിൽ 'സ്നേഹത്തണൽ' സ്നേഹപതിപ്പ് പ്രകാശനം ചെയ്തു

> **Lead Summary:** കുപ്പം: എം.എം.യു.പി സ്കൂൾ 5 D ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'സ്നേഹത്തണൽ' സ്നേഹപതിപ്പ് പ്രകാശനം ചെയ്തു.

## Article Content

കുപ്പം: എം.എം.യു.പി സ്കൂൾ 5 D ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'സ്നേഹത്തണൽ' സ്നേഹപതിപ്പ് പ്രകാശനം ചെയ്തു.

വിദ്യാർത്ഥികളുടെയും മലയാളം അധ്യാപകൻ മുഹമ്മദ് അസ്‌ലം മാസ്റ്ററുടെയും സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ അമീൻ മാസ്റ്റർ പതിപ്പ് ക്ലാസ്സ് ലീഡർ മുഹമ്മദ് ത്വാഹിറിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. മുഹമ്മദ് അസ്‌ലം മാസ്റ്റർ സ്വാഗതം പറഞ്ഞു.

മുത്തശ്ശി, മാതാപിതാക്കൾ, അധ്യാപകർ, കൂട്ടുകാർ തുടങ്ങിയവരിൽ നിന്നുമുണ്ടായ കുട്ടികളുടെ സ്നേഹാനുഭവമാണ് സ്നേഹപതിപ്പിൽ ചേർത്തിട്ടുള്ളത്.

കുട്ടികളുടെ സർഗാത്മകതയും സ്നേഹവും നിറഞ്ഞ പതിപ്പ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393318/kuppam-mmup-school-snehatthanal-magazine-release)