---
title: "മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഗവർണർക്ക് പരാതി നൽകാൻ സിപിഐഎം"
english_title: "CPIM To Complain To Governor Against CM VD Satheesan Kannur Speech"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393399/cpim-complaint-governor-cm-vd-satheesan-kannur-speech"
published_at: "2026-11-27T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b091b675ae74_1001024628.jpg"
keywords: ["Kannur", "VD Satheesan", "CPIM", "Governor Complaint", "Kerala"]
---

# മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഗവർണർക്ക് പരാതി നൽകാൻ സിപിഐഎം

> **Lead Summary:**  മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഗവർണർക്ക് പരാതി നൽകാൻ സിപിഐഎം. കണ്ണൂരിലെ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി നൽകുക. ടി.ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരായ നടപടിയെ പ്രതിരോധിക്കാനാണ് നീക്കം.

## Article Content

 മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഗവർണർക്ക് പരാതി നൽകാൻ സിപിഐഎം. കണ്ണൂരിലെ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി നൽകുക. ടി.ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരായ നടപടിയെ പ്രതിരോധിക്കാനാണ് നീക്കം.

> നവംബർ 20ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. തങ്ങൾ ഒന്നും മറക്കില്ലെന്നും യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു വി.ഡി സതീശന്റെ പ്രസംഗം. "ഈ സർക്കാരിനെ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്ത, മർദനമേറ്റുവാങ്ങിയ, ചോരപ്പുഴകൾ താണ്ടി വന്ന, എന്റെ കൊച്ചനുജൻമാരോടും അനുജത്തിമാരോടും പറയുന്നു നിങ്ങളുടെ ചോരയിൽ നിന്ന് കൂടി പിറന്നതാണ് ഈ സർക്കാർ. നിങ്ങളെ സങ്കടപ്പെടുത്തില്ല, പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും. പഴയതുപോലെയല്ല" - എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

പ്രസംഗത്തിനെതിരെ ഇന്നലെ ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് പരാതി നൽകിയത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393399/cpim-complaint-governor-cm-vd-satheesan-kannur-speech)