---
title: "കേരളത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഉജ്ജ്വല സ്വീകരണം"
english_title: "President Droupadi Murmu Kerala Visit Grand Reception Kochi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393440/president-droupadi-murmu-kerala-visit-reception-kochi"
published_at: "2026-11-27T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b094e1c93e77_1001025192.jpg"
keywords: ["President Murmu", "Kerala Visit", "Kochi", "Ezhimala", "Guruvayur"]
---

# കേരളത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഉജ്ജ്വല സ്വീകരണം

> **Lead Summary:** കേരളത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഉജ്ജ്വല സ്വീകരണം. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ കേരള ഗവർണർ ഓം പ്രകാശ് മാത്തൂർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എം.പിമാരായ ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം.എൽ.എ എന്നിവരും ചേർന്ന് സ്വീകരിച്ചു.

## Article Content

കേരളത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഉജ്ജ്വല സ്വീകരണം. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ കേരള ഗവർണർ ഓം പ്രകാശ് മാത്തൂർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എം.പിമാരായ ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം.എൽ.എ എന്നിവരും ചേർന്ന് സ്വീകരിച്ചു.

10.45ന് രാഷ്ട്രപതി കാലടി ശ്രീ ശങ്കരാചാര്യ ക്ഷേത്രം സന്ദർശിച്ചു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡി.ജി.പി രവാഡ ചന്ദ്രശേഖർ, സതേൺ നേവൽ കമാൻഡ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ, ജില്ലാ കലക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ എന്നിവർ രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

തുടർന്ന് തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വൈദ്യരത്നം ആയുർവേദ കോളജിന്റെ സുവർണ ജൂബിലി ആഘോഷ ഉദ്ഘാടനം നിർവഹിക്കും. ഗുരുവായൂർ ക്ഷേത്രദർശനത്തിനുശേഷം കണ്ണൂർ ജില്ലയിലെ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെത്തി രാത്രി അവിടെ തങ്ങും.

28ന് രാവിലെ എട്ടിന് ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയാകും. തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിസോറാമിലേക്ക് പോകും.

ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രണ്ട് കോളജുകൾക്ക് ഇന്ന് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളജിനും ഗുരുവായൂർ ശ്രീകൃഷ്ണ കോളജിനുമാണ് അവധി. ഈ രണ്ട് കോളജുകളുടെയും മൈതാനങ്ങൾ ഹെലിപാഡുകളായി നിശ്ചയിച്ചതിനാലാണ് അവധി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393440/president-droupadi-murmu-kerala-visit-reception-kochi)