---
title: "കണ്ണൂർ സഹോദയ കായിക മേളയ്ക്ക് തുടക്കമായി"
english_title: "Kannur Sahodaya Athletic Meet Begins Pariyaram Medical College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393450/kannur-sahodaya-athletic-meet-pariyaram-begins"
published_at: "2026-11-27T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b095eaf0a6d7_1001025282.jpg"
keywords: ["Kannur Sahodaya", "Athletic Meet", "Pariyaram", "CBSE Schools", "Sports"]
---

# കണ്ണൂർ സഹോദയ കായിക മേളയ്ക്ക് തുടക്കമായി

> **Lead Summary:** പരിയാരം: കണ്ണൂർ ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സഹോദയ കായിക മേളയ്ക്ക് തുടക്കമായി. പരിയാരം മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന കായികമേള, മുൻ മിസ്റ്റർ യൂണിവേഴ്സും പ്രൊഫഷണൽ ബോഡി ബിൽഡറുമായ ചിത്തരേഷ് നടേശൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൊണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

## Article Content

പരിയാരം: കണ്ണൂർ ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സഹോദയ കായിക മേളയ്ക്ക് തുടക്കമായി. പരിയാരം മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന കായികമേള, മുൻ മിസ്റ്റർ യൂണിവേഴ്സും പ്രൊഫഷണൽ ബോഡി ബിൽഡറുമായ ചിത്തരേഷ് നടേശൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൊണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

സമ്മേളനത്തിൽ വിശിഷ്ടാതിഥി ആയിരുന്ന പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ദീപശിഖ തെളിയിച്ചു. സഹോദയ പ്രസിഡന്റ് കെ.പി സുബൈർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും സഹോദയ വൈസ് പ്രസിഡന്റുമായ റവ. ബ്രദർ ഡോ. റെജി സ്കറിയ സി.എസ്.ടി സ്വാഗതം പറഞ്ഞു.

ഇന്നും നാളെയുമായി നടക്കുന്ന കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.

അണ്ടർ 12, അണ്ടർ 14, അണ്ടർ 17, അണ്ടർ 19 പ്രായത്തിലുള്ള ആൺ-പെൺ വിഭാഗങ്ങളിൽ നൂറോളം സ്കൂളുകളിൽ നിന്നായി 1500-ൽ പരം കുട്ടികൾ കായികവേദിയിൽ മാറ്റുരയ്ക്കും. വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ജില്ലയിലെ ഏറ്റവും വലിയ കായികമേളയായി സഹോദയ അത്ലറ്റിക് മീറ്റ് ഇതിനോടകം മാറിയിട്ടുണ്ട്.

വിവിധ ട്രാക്ക്-ഫീൽഡ് മത്സരങ്ങളും വിജയികൾക്കുള്ള സമ്മാനദാനവും ഇന്നും നാളെയുമായി പൂർത്തിയാകും. മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച സുംബ ഡാൻസ് ഉദ്ഘാടന സമ്മേളനത്തിന് വർണ്ണപ്പകിട്ടേകി.

നാളെ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.ടി മാധവൻ ഉദ്ഘാടനം ചെയ്യും.

കണ്ണൂർ സഹോദയ ജനറൽ സെക്രട്ടറി ടി.പി സുരേഷ് പൊതുവാൾ, കണ്ണൂർ സിറ്റി കോർഡിനേറ്റർ ഗീതാഞ്ജലി സുനിൽ, മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രദ്യുമ്നൻ പി.പി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393450/kannur-sahodaya-athletic-meet-pariyaram-begins)