---
title: "കപ്പാലത്ത് റോഡിൽ പരന്ന ഓയിൽ നീക്കം ചെയ്ത് ഫയർഫോഴ്സ്, അപകടം ഒഴിവായി"
english_title: "Kappalam Oil Leak Road Cleared Fire Force Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393452/kappalam-oil-leak-road-fire-force-cleared"
published_at: "2026-11-27T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b095fd57f107_1001025346.jpg"
keywords: ["Kappalam", "Taliparamba", "Fire Force", "Oil Leak", "Road Safety"]
---

# കപ്പാലത്ത് റോഡിൽ പരന്ന ഓയിൽ നീക്കം ചെയ്ത് ഫയർഫോഴ്സ്, അപകടം ഒഴിവായി

> **Lead Summary:** **കപ്പാലം: **മദ്രസക്ക് സമീപം തളിപ്പറമ്പ് - ശ്രീകണ്ഠാപുരം റോഡിൽ ഇന്നോവ യിൽ നിന്നും ഓയിൽ ലീക്ക് ആയി റോഡിൽ പരന്നു. ബൈക്കും മറ്റും തെന്നി മറിയാൻ സാധ്യതയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി റോഡിലെ ഓയിൽ വെള്ളമുപയോഗിച്ച് അടിച്ചുകളഞ്ഞു. മരപ്പൊടി വിതറി അപകടരഹിതമാക്കി.

## Article Content

**കപ്പാലം: **മദ്രസക്ക് സമീപം തളിപ്പറമ്പ് - ശ്രീകണ്ഠാപുരം റോഡിൽ ഇന്നോവ യിൽ നിന്നും ഓയിൽ ലീക്ക് ആയി റോഡിൽ പരന്നു. ബൈക്കും മറ്റും തെന്നി മറിയാൻ സാധ്യതയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി റോഡിലെ ഓയിൽ വെള്ളമുപയോഗിച്ച് അടിച്ചുകളഞ്ഞു. മരപ്പൊടി വിതറി അപകടരഹിതമാക്കി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാരായ അനീഷ് പാലവിള, അശ്വന്ത്, ബി. രാഹുൽ, സുകേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393452/kappalam-oil-leak-road-fire-force-cleared)