---
title: "കണ്ണൂർ ജില്ലയിലെ 10 ഐടിഐകളിലും എസ്എഫ്ഐ സമ്പൂർണ്ണ വിജയം നേടി"
english_title: "Kannur ITI Election SFI Complete Victory 10 Out Of 10"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393465/kannur-iti-election-sfi-complete-victory-10-out-of-10"
published_at: "2026-11-27T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0980ed90f56_1001025635.jpg"
keywords: ["Kannur ITI Election", "SFI", "Kannur", "Student Election", "Peravoor ITI"]
---

# കണ്ണൂർ ജില്ലയിലെ 10 ഐടിഐകളിലും എസ്എഫ്ഐ സമ്പൂർണ്ണ വിജയം നേടി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ജില്ലയിലെ ഐടിഐ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജില്ലയിലെ പത്തിൽ പത്ത് ഐടിഐകളിലും എസ്എഫ്ഐ സമ്പൂർണ്ണ വിജയം നേടി.

## Article Content

**കണ്ണൂർ: **കണ്ണൂർ ജില്ലയിലെ ഐടിഐ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജില്ലയിലെ പത്തിൽ പത്ത് ഐടിഐകളിലും എസ്എഫ്ഐ സമ്പൂർണ്ണ വിജയം നേടി.

നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ പത്തിൽ 6 ഐടിഐകളിലും എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടന്ന കണ്ണൂർ ഗവൺമെന്റ് ഐടിഐ, കണ്ണൂർ ഗവൺമെന്റ് വനിതാ ഐടിഐ, മാടായി ഐടിഐ, പേരാവൂർ ഐടിഐ എന്നിവിടങ്ങളിലും ഉജ്ജ്വല വിജയം കരസ്ഥമാക്കി.

കെഎസ്‌യു, എബിവിപി, എംഎസ്എഫ് സഖ്യത്തെ നിലം തൊടീക്കാതെ വിദ്യാർത്ഥി ഹൃദയത്തിൽ നിന്നും മായ്ച്ചുകളയുവാൻ എസ്എഫ്ഐക്ക് ആയി. കഴിഞ്ഞ വർഷം എബിവിപി വിജയിച്ച പേരാവൂർ ഐടിഐ തിരിച്ചുപിടിക്കാൻ ആയി എന്നത് എസ്എഫ്ഐ വിജയത്തിന് മാറ്റുകൂട്ടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393465/kannur-iti-election-sfi-complete-victory-10-out-of-10)