---
title: "ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി ഫാമിലി മീറ്റ് അപ്പ് വിജയിപ്പിക്കുക: സ്വാഗതസംഘം"
english_title: "Darul Falah Islamic Academy Family Meet Up Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393467/darul-falah-islamic-academy-family-meet-up-taliparamba"
published_at: "2026-11-27T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b098485a3bb9_1001025565.jpg"
keywords: ["Darul Falah", "Taliparamba", "Family Meet Up", "Islamic Academy", "Sulaiman Melpathur"]
---

# ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി ഫാമിലി മീറ്റ് അപ്പ് വിജയിപ്പിക്കുക: സ്വാഗതസംഘം

> **Lead Summary:** **തളിപ്പറമ്പ്: **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് അപ്പ് വിജയിപ്പിക്കാൻ സ്വാഗതസംഘം കമ്മിറ്റി തീരുമാനിച്ചു. ഈ വരുന്ന ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ ഡോ. സുലൈമാൻ മേൽപത്തൂർ സംബന്ധിക്കും.

## Article Content

**തളിപ്പറമ്പ്: **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് അപ്പ് വിജയിപ്പിക്കാൻ സ്വാഗതസംഘം കമ്മിറ്റി തീരുമാനിച്ചു. ഈ വരുന്ന ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ ഡോ. സുലൈമാൻ മേൽപത്തൂർ സംബന്ധിക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ചേർന്ന സ്വാഗതസംഘം കമ്മിറ്റി യോഗം സ്ഥാപന പ്രസിഡന്റ് അഡ്വ. മൊയ്‌ദു കുട്ടുക്കന്റെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി കെ.വി. സത്താർ സ്വാഗതം ആശംസിച്ചു.

യോഗത്തിൽ മുഹ്യുദ്ധീൻ ഹുദവി, പി. മുഹമ്മദ് ഇക്ബാൽ, ഫസൽ ഹൈതമി, ഷംസീർ കെ.വി.ടി, കെ.പി. മുസമ്മിൽ ഫൈസി, അമീർ പി.എം, അൽത്താഫ് ഹുദവി, സ്വാലിഹ് ഹുദവി, മിഖ്ദാദ് ചപ്പൻ, അബ്ദുല്ല കെ, റഷീഖ് ഹുദവി, ഷബീർ മുക്കോല, എൻ.എ. സിദ്ധീഖ്, അഷ്കർ കായക്കൂൽ, ഹനീഫ പി.കെ, മുത്തലിബ്, ആശിഖ് കെ, മഷൂദ്, മുഹമ്മദ് ആശിഖ്, ജാഫർ ബദ്രിയ, അജ്മൽ കുട്ടൻ തുടങ്ങിയവർ സംബന്ധിച്ചു. ഹാരിസ് എം.പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393467/darul-falah-islamic-academy-family-meet-up-taliparamba)