---
title: "പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു"
english_title: "Pattuvam Grama Panchayat Differently Abled Kalolsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393487/pattuvam-grama-panchayat-bhinnasheshi-kalolsavam"
published_at: "2026-11-27T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09aba62da9b_1001025828.jpg"
keywords: ["Pattuvam", "Bhinnasheshi Kalolsavam", "Taliparamba", "Grama Panchayat", "Differently Abled"]
---

# പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** *തളിപ്പറമ്പ്:* പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. മുറിയാത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന കലോത്സവം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

*തളിപ്പറമ്പ്:* പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. മുറിയാത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന കലോത്സവം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വർണ്ണ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. ദാമോദരൻ, പി.പി സുരേഷ്, സീനത്ത് മംത്തിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.കെ സൈഫുദ്ദീൻ, വി.വി ദിനേശൻ, അനഘ രവീന്ദ്രൻ, പി.എസ് ശശികല, പട്ടുവം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി. മനോജ് കുമാർ, തളിപ്പറമ്പ് ശിശു വികസന പദ്ധതി ഓഫീസർ കെ. നിർമ്മല, ഡി.എസ്.എസ് സ്പെഷ്യൽ സ്കൂൾ ട്രെയിനർ സിസ്റ്റർ ലിയോ എന്നിവർ പ്രസംഗിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി വിനീത സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.ജെ അനുമോൾ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393487/pattuvam-grama-panchayat-bhinnasheshi-kalolsavam)