---
title: "ഏഴിമലയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സ്വീകരണം"
english_title: "President Droupadi Murmu Ezhimala Naval Academy Passing Out Parade"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393535/president-droupadi-murmu-ezhimala-naval-academy-passing-out-parade"
published_at: "2026-11-28T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a63e62f7bd_1001026662.jpg"
keywords: ["Droupadi Murmu", "Ezhimala Naval Academy", "Passing Out Parade", "Kannur", "President of India"]
---

# ഏഴിമലയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സ്വീകരണം

> **Lead Summary:** ഏഴിമല: ഇന്ന് (നവംബർ 28) ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് നാവിക അക്കാദമിയിൽ സ്വീകരണം നൽകി.

## Article Content

ഏഴിമല: ഇന്ന് (നവംബർ 28) ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് നാവിക അക്കാദമിയിൽ സ്വീകരണം നൽകി.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.40 ഓടെ അക്കാദമിയിലെ സാഗർ കിനാര ഗസ്റ്റ് ഹൗസിൽ എത്തിയ രാഷ്ട്രപതിയെ കേരള ഗവർണർ ഓം പ്രകാശ് മാഥൂർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന എന്നിവർ ചേർന്ന് സ്വീകരിച്ചു.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗ്ഗമാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഏഴിമല നാവിക അക്കാദമിയിൽ എത്തിയത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393535/president-droupadi-murmu-ezhimala-naval-academy-passing-out-parade)