---
title: "നിർത്തിയിട്ട ബസ്സിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; താമരശ്ശേരിയിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ"
english_title: "Thamarassery Gang Rape Case Two Private Bus Staff Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393561/thamarassery-gang-rape-case-two-bus-staff-arrested"
published_at: "2026-11-28T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a886f64a4b_1001027010.jpg"
keywords: ["Thamarassery", "Kozhikode", "Gang Rape", "Bus Staff Arrested", "Kerala Police"]
---

# നിർത്തിയിട്ട ബസ്സിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; താമരശ്ശേരിയിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

> **Lead Summary:** *കോഴിക്കോട്:* സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 20-കാരിയെ പലതവണ പീഡനത്തിനിരയാക്കിയ കേസിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. കെ.കെ. അനീഷ് , പി.എസ്. സജിത്ത് എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. അടിവാരം - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അനീഷ്, സജിത്ത് ഇതേ ബസിലെ ക്ലീനറാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

## Article Content

*കോഴിക്കോട്:* സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 20-കാരിയെ പലതവണ പീഡനത്തിനിരയാക്കിയ കേസിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. കെ.കെ. അനീഷ് , പി.എസ്. സജിത്ത് എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. അടിവാരം - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അനീഷ്, സജിത്ത് ഇതേ ബസിലെ ക്ലീനറാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പരാതിയിൽ പറയുന്നതനുസരിച്ച്, കഴിഞ്ഞ ഏപ്രിലിലാണ് യുവതി ആദ്യമായി ആക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പരിചയക്കാരായ പ്രതികൾ കാറിലെത്തി സമീപിക്കുകയും മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തുവെന്നാണ് ആരോപണം.

ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ യുവതിയെ വീണ്ടും ചൂഷണം ചെയ്യുകയായിരുന്നുവെന്നും ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട സ്വകാര്യ ബസിനുള്ളിൽ വെച്ചും പലതവണ പീഡനത്തിനിരയാക്കിയതായും മൊഴിയിലുണ്ട്. പിടിയിലായവർക്ക് പുറമെ മറ്റു ചിലരും തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവതി പോലീസിന് സൂചന നൽകിയിട്ടുണ്ട്.

തുടർച്ചയായ പീഡനം സഹിക്കവയ്യാതെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് താമരശ്ശേരി ഡി.വൈ.എസ്.പി കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും മറ്റ് സാഹചര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഡി.വൈ.എസ്.പി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393561/thamarassery-gang-rape-case-two-bus-staff-arrested)