---
title: "പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2ന് കൊടിയേറും"
english_title: "Parassinikadavu Muthappan Puthari Thiruvappana Festival Flag Hoisting December 2"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393571/parassinikadavu-muthappan-puthari-thiruvappana-festival-december-2"
published_at: "2026-11-28T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a95264277c_1001027132.jpg"
keywords: ["Parassinikadavu", "Muthappan", "Puthari Thiruvappana", "Parassini Madappura", "Kathakali"]
---

# പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2ന് കൊടിയേറും

> **Lead Summary:** **പറശ്ശിനിക്കടവ്: **പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2ന് കൊടിയേറും. രാവിലെ 9.24നും 9.49നും ഇടയിലാണ് കൊടിയേറ്റം.

## Article Content

**പറശ്ശിനിക്കടവ്: **പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2ന് കൊടിയേറും. രാവിലെ 9.24നും 9.49നും ഇടയിലാണ് കൊടിയേറ്റം.

ഉച്ചയ്ക്ക് പറശ്ശിനി തറവാട്ടിലെ മുതിർന്ന സ്ത്രീ നിവേദ്യസാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. പകൽ മൂന്നിന് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കലും തുടർന്ന് കാഴ്ചവരവും നടക്കും.

സന്ധ്യയ്ക്ക് മുത്തപ്പൻ വെള്ളാട്ടവും രാത്രി 10ന് അന്തിവേലയും നടക്കും. തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കലശം എഴുന്നള്ളിപ്പും ഡിജിറ്റൽ വെടിക്കെട്ടും ഉണ്ടായിരിക്കും. കലശം എഴുന്നള്ളിപ്പ് പിന്നീട് മടപ്പുരയിൽ പ്രവേശിക്കും.

വ്യാഴാഴ്ച പുലർച്ചെ 5.30ന് തിരുവപ്പന വെള്ളാട്ടം ആരംഭിക്കും. ഡിസംബർ 5, 6 തീയതികളിൽ രാത്രി പറശ്ശിനി മുത്തപ്പൻ കഥകളി യോഗം കഥകളി അവതരിപ്പിക്കും. ശനിയാഴ്ച രാത്രി രുഗ്മാന്ദക ചരിതം, കിരാതം കഥകളിയും ഞായറാഴ്ച ഉത്തരാ സ്വയംവരം കഥകളിയും അരങ്ങേറും.

ഞായറാഴ്ച രാവിലെ കലശാട്ടോടെ കൊടിയിറങ്ങും. തുടർന്ന് ദിവസവും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393571/parassinikadavu-muthappan-puthari-thiruvappana-festival-december-2)